India
 • search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രക്ഷിതാക്കളുടെ പരാതി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

മലപ്പുറം: രക്ഷിതാക്കളുടെ പരാതി പ്രവാഹകത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍. മുട്ടന്നൂര്‍ എയ്ഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പതിനഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. രക്ഷിതാക്കള്‍ കൂട്ടത്തോടെ അധ്യാപകനെതിരെ പരാതിയുമായി സ്‌കൂളില്‍ എത്തിയിരുന്നു. ഇതോടെ നടപടിയെടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. രക്ഷിതാക്കള്‍ കൂട്ടമായി എത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകര പ്രവര്‍ത്തനം, മുഖ്യമന്ത്രിയെ അപായപ്പെടുത്താനെന്ന് ഡിവൈഎഫ്‌ഐയൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകര പ്രവര്‍ത്തനം, മുഖ്യമന്ത്രിയെ അപായപ്പെടുത്താനെന്ന് ഡിവൈഎഫ്‌ഐ

കൂട്ടത്തോടെ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോയാല്‍ അത് സ്‌കൂളിന് തന്നെ തിരിച്ചടിയാവും. കുട്ടികള്‍ ആകെ ഭയപ്പാടിലാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിലേക്ക് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തു. ഫര്‍സീന്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനായി വിമാനത്താവളത്തിലെത്തിയത് ഉച്ചയ്ക്ക് ശേഷം അവധിയെടുത്താണ്. ഇയാള്‍ ഇന്നലെ സ്‌കൂളില്‍ ഹാജരായിരുന്നു. ഇക്കാര്യങ്ങളെല്ലാം കണ്ടെത്തിയതായി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഡിപിഐയാണ് നിര്‍ദേശിച്ചത്. സിപിഎം അനുകൂലികളായ രക്ഷിതാക്കള്‍ കൂട്ടത്തോടെ എത്തിയായിരുന്നു ടിസി ആവശ്യപ്പെട്ടത്.

ഫര്‍സീന്‍ സ്‌കൂളില്‍ എത്തുകയാണെങ്കില്‍ അടിച്ച് കാല് മുറിക്കുകയാണ് വേണ്ടതെന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി എം ഷാജര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ഉദ്ദേശമെങ്കില്‍ ഇനി ഡിവൈഎഫ്‌ഐയും തെരുവിലുണ്ടാകുമെന്നും ഷാജര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അധ്യാപകനെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫര്‍സീന്‍ മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ശ്രമിച്ചതെന്നും, എത്രയും പെട്ടെന്ന് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡിഡിഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ഇപി ജയരാജന്റെ വാദങ്ങളും പൊളിഞ്ഞു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ഡോക്ടറോ മെഡിക്കല്‍ കോളേജില്‍ നടത്തിയ വിശദപരിശോധനയിലോ പ്രതികള്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വധിക്കണമെന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. രാഷ്ട്രീയ വൈരാഗ്യത്താലാണ് ഇത്തരത്തിലൊരു ശ്രമം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വിമാനത്തിലെ ക്രൂവിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയും മുദ്രാവാക്യം വിളിച്ചുവെന്നും ആരോപണമുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകര പ്രവര്‍ത്തനം, മുഖ്യമന്ത്രിയെ അപായപ്പെടുത്താനെന്ന് ഡിവൈഎഫ്‌ഐയൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകര പ്രവര്‍ത്തനം, മുഖ്യമന്ത്രിയെ അപായപ്പെടുത്താനെന്ന് ഡിവൈഎഫ്‌ഐ

cmsvideo
  Case Registered Against Youth Congress | നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെന്ന് ആക്രോശിച്ച് പാഞ്ഞടുത്തു
  Malappuram
  English summary
  protest against cm pinarayi vijayan: youth congress leaders suspended from school
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X