Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി ജലീലിനെതിരെ മലപ്പുറത്ത് പ്രതിഷേധം തുടരുന്നു, കരിങ്കൊടി കാട്ടിയതിന് പിന്നാലെ കോലവും കത്തിച്ചു, പ്രതിഷേധക്കാരെ തടയുന്നതിനിടെ പോലിസ് വാഹനം മന്ത്രിയുടെ കാറിലും ഇടിച്ചു

മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെടി ജലീലിനെതിരെ മലപ്പുറത്ത് പ്രതിഷേധം തുടരുന്നു, കരിങ്കൊടി കാട്ടിയതിന് പിന്നാലെ ഇന്നലെ കോലവും കത്തിച്ചു, സംഭവത്തില്‍ കുറ്റക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം മുതുവല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജ് യൂനിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞാണ് പഞ്ചായത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

പ്രവര്‍ത്തകരെ തടയുന്നതിനിടെ പോലിസ് വാഹനം മന്ത്രിയുടെ കാറിലിടിച്ചു. ഇതോടെ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തി. കോളജില്‍ മന്ത്രി സംസാരിച്ച് കൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനം നടത്തി. മന്ത്രി തിരിച്ചുപോയതിന് ശേഷം മുതുവല്ലൂര്‍ അങ്ങാടിയും പരിസരവും വെള്ളം ഒഴിച്ച് ചൂലെടുത്ത് അടിച്ചു പ്രതീകാത്മക ശുദ്ധികലശം നടത്തിയാണ് പ്രതിഷേധ പരിപാടികള്‍ അവസാനിപ്പിച്ചത്.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷാജിദ് ദേവര്‍തൊടി, മണ്ഡലം എം എസ് എഫ് വൈസ് പ്രസിഡന്റ് എന്‍ സി ഷെരീഫ് കിഴിശ്ശേരി, സി എ അസീസ്, റഫീഖ് അയക്കോടന്‍, സാലിഹ് തനിയുംപുറം, ശബീറലി മൂച്ചിക്കല്‍, ജാഫര്‍ പാണാട്ടാല്‍, മജീദ് മുണ്ടക്കുളം നേതൃത്വം നല്‍കി.

protest

മുതുവല്ലൂരില്‍ മന്ത്രി ജലീലിനെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് തടയുന്നു.

ജലീലിന്റെ കോലം കത്തിച്ചു


അനധികൃതമായി ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് തൃക്കലങ്ങോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും സംഘടിപ്പിച്ചു. മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് കെ.ജയപ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനീസ് കളത്തിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. വി.സജീവ് കുമാര്‍, സി.ഹസ്‌ക്കര്‍, പ്രജിത്ത് നിരന്നപറമ്പ്, നസീര്‍ പന്തപ്പാടന്‍ പ്രസംഗിച്ചു.

ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം


മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പുല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രധിഷേധ സംഗമത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പുല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ഷാനവാസ് കളത്തും പടി അദ്ധ്യക്ഷത വഹിച്ചു. സി കെ.അബു, ഹമീദ് പുല്‍പ്പറ്റ, രാജേഷ് പുല്‍പ്പറ്റ, പ്രദീപ്്, ശിവന്‍, അനീസ് ചേലാന്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+