മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് ദിവസം മുമ്പ് തുറന്ന മാതൃ - ശിശു ആശുപത്രിയിലെ നവജാത ശിശു മരിച്ചു, ജീവനക്കാരുടെ അനാസ്ഥയെന്ന്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: രണ്ടു ദിവസം മുമ്പ് പൂര്‍ണ്ണ ചികിത്സ സജജമായ പൊന്നാനി മാതൃ - ശിശു ആശുപത്രിയില്‍ പ്രസവത്തിനിടയില്‍ നവജാത ശിശു മരിച്ചു. കുഞ്ഞിന്റെ മരണകാരണം ജീവനക്കാരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പുറങ്ങ് മാരയാമുറ്റത്തുള്ള തൈപറമ്പില്‍ മുഹമ്മദ് റിയാസ് - റംസീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവരെ ഓപ്പറേഷന്‍ തിയേറ്ററിന്റെ താക്കോര്‍ ഇല്ലാത്തതിനാല്‍ യഥാ സമയം ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിക്കാനായില്ല. ഓപ്പറേഷന്‍ തിയേറ്റര്‍ പൂട്ടി താക്കോലുമായി ജീവനക്കാരന്‍ പോയതാണ് കാരണം. പത്ത് മിനിറ്റലധികം കഴിഞ്ഞാണ് ഓപ്പറേഷന്‍ തീയേറ്റര്‍ തുറക്കാനായത്.

<strong>വീട്ടിന്റെ കുളിമുറിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി: 2019ല്‍ പിടികൂടിയത് നാല് രാജവെമ്പാലകളെ!! </strong>വീട്ടിന്റെ കുളിമുറിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി: 2019ല്‍ പിടികൂടിയത് നാല് രാജവെമ്പാലകളെ!!

hospital-1551

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. അതേ സമയം കുട്ടിയുടെ മിടിപ്പില്‍ വ്യത്യാസമുണ്ടായിരുന്നതായും, വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആശ പറഞ്ഞു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവത്തില്‍ ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍, ഉച്ചവരെ ഓപ്പറേഷന്‍ തിയ്യേറ്ററില്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ സുഗമമായി നടന്നിരുന്നെന്ന് മറ്റു രോഗികള്‍ പറഞ്ഞു.

Malappuram
English summary
protest against new born baby dies in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X