മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ മായ്ച്ചു: റെയില്‍വെക്കെതിരെ പ്രതിഷേധം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വരച്ച വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ മായ്ച്ച റെയില്‍വെ അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തം.തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വരച്ച ചിത്രങ്ങളാണ് ഒറ്റ ദിവസം കൊണ്ട് റെയില്‍വേ മായ്ച്ച് കളഞ്ഞത്. ചിത്രം മായ്ച്ചതിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. മുസ്ലിം യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും റെയില്‍വെ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തിറങ്ങി.


ചിത്രം മായ്ച്ച് കളഞ്ഞത് അപലപനീയമാണെന്ന് വി അബ്ദുറഹ്മാന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി റെയില്‍വെ അധികൃതരെ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു. 'ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പെടഴുതി കൊടുത്തതിന്റെയും പാദസേവ ചെയ്തതിന്റെയും പാരമ്പര്യത്തിന്റെ പാപഭാരം മാത്രം പേറുന്ന സംഘ്പരിവാറുക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിനും മലബാറിലെ സ്വതന്ത്ര്യസമര പോരാളികളുടെ രക്തസാക്ഷിത്വത്തിന്റെ ചരിത്രം തുടിച്ച് നല്‍ക്കുന്ന വാഗണ്‍ ട്രാജഡിയുടെ ചിത്രം അലോസരമുണ്ടാക്കുന്നതില്‍ അത്ഭുതമില്ലെന്ന്' സിപിഎം ജില്ലാ കമ്മിറ്റി പറഞ്ഞു.

tirurrailwaystation

ഓരോ പ്രദേശത്തെയും ചരിത്ര ദൃശ്യങ്ങളും സാംസ്‌കാരിക ചിത്രങ്ങളും വരക്കുന്നതിന്റെ ഭാഗമായാണ് തിരൂര്‍ സ്റ്റേഷനില്‍ വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ വരച്ചത്. റെയില്‍വെ സ്റ്റേഷനില്‍ ചിത്രം വരച്ചതില്‍ പ്രതിഷേധവുമായി സംഘ്പരിവാര്‍ എത്തിയിരുന്നു. തുടര്‍ന്ന് ഉന്നത ഇടെപടല്‍ ഉണ്ടാവുകയും ചിത്രം മായ്ച്ച് കളയുകയും ചെയ്യുകയായിരുന്നു. റെയില്‍വെയുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സാമ്രാജ്യത്വത്തിനെതിരായ പ്രതിരോധസമരത്തെയാണ് കേന്ദ്രം അപമാനിച്ചതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. സംഘപരിവാര്‍ സമ്മര്‍ദത്തില്‍ ചിത്രംമായ്ച്ചതിലൂടെ 1921-ല്‍ കൊല്ലാക്കൊലക്കിരയായി ജീവന്‍ നഷ്ടമായ രക്തസാക്ഷികളോടും അനാദരവ് കാട്ടിയതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരമായ ഏടാണ് 1921-ലെ വാഗണ്‍ ട്രാജഡി. വൈദേശികാധിപത്യത്തിനെതിരായി വളരുന്ന ജനവികാരത്തെ ശ്വാസംമുട്ടിച്ചുകൊല്ലാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ആ ദുരന്തസംഭവം. ആ ഓര്‍മകള്‍ പുതുതലമുറയ്ക്കടക്കം പരിചയപ്പെടുത്താനുള്ള സന്ദര്‍ഭമായിരുന്നു തിരൂര്‍ സ്‌റ്റേഷനിലെ ചിത്രം. ചിത്രം സ്ഥാപിതമായി മണിക്കൂറുകള്‍ക്കകമാണ് മായ്ച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ചിത്രമൊഴിവാക്കാന്‍ നിര്‍ദേശിച്ചത്. രേഖാമൂലം അറിയിപ്പും നല്‍കി. സ്‌റ്റേഷനില്‍ വരച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രവും നീക്കി. റെയില്‍വേ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിരുന്നു ചരിത്ര-സാംസ്‌കാരിക മുദ്രകളുടെ അടയാളപ്പെടുത്തല്‍.

സ്വാതന്ത്ര്യസമര ചരിത്രത്തെ അവഹേളിച്ച നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

വ്യാപക പ്രതിഷേധം ഉയരണമെന്ന്

സിപിഐ എം ജില്ലാ കമ്മിറ്റി

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലെ ജ്വലിക്കുന്ന ഏടായ മലബാര്‍ കലാപത്തെയും വാഗണ്‍ ട്രാജഡിയേയും അവഹേളിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി. റെയില്‍വേ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി തിരൂര്‍ സ്‌റ്റേഷനില്‍ സ്ഥാപിച്ച വാഗണ്‍ ട്രാജഡി ചുമര്‍ചിത്രം നീക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണെന്നതും അതീവ ഗൗരവമുള്ള കാര്യമാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത ആര്‍എസ്എസിന്റെ സമ്മര്‍ദത്തിലാണ് കേന്ദ്രത്തിന്റെയും റെയില്‍വേയുടെയും ഹീനമായ നടപടി.

സാമ്രാജ്യത്വവിരുദ്ധ സമരത്തെ വര്‍ഗീയത ഇളക്കിവിട്ട് ഭിന്നിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് കൂട്ടുനില്‍ക്കുകയും രാഷ്ട്രപിതാവിന്റെ ജീവനെടുക്കുകയുംചെയ്ത ഒറ്റുകാരുടെ പിന്‍മുറക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍ സ്വീകരിക്കുന്ന ഇത്തരം നടപടി കൃത്യമായ ലക്ഷ്യത്തോടെയാണ്.

ദേശാഭിമാന പോരാട്ടങ്ങളുടെ പവിത്രമായ മുദ്രകളെപോലും അവഹേളിച്ച് ചരിത്രത്തിന്റെ ഏടുകളില്‍നിന്ന് മായ്ച്ചുകളയാനാണ് ശ്രമം. ബ്രിട്ടീഷ് ചൂഷണത്തിനെതിരെ മലബാറിലെ കര്‍ഷക പോരാളികള്‍ നയിച്ച ഐതിഹാസിക സമരത്തെ സാമുദായിക നിറംനല്‍കി ഇകഴ്ത്തിക്കാണിക്കാനുള്ള ദുഷ്ടലാക്ക് ജനം തിരിച്ചറിയുന്നുണ്ട്. സാമ്രാജ്യത്വത്തിനെതിരായ ചരിത്രത്തിലെ ഇരമ്പുന്ന പ്രതിരോധസമരത്തെ അപമാനിച്ചവര്‍ 1921-ല്‍ സമാനതകളില്ലാത്ത ക്രൂരതക്കിരയായി ജീവന്‍ നഷ്ടമായ രക്തസാക്ഷികളോട് കടുത്ത അനാദരവാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

വൈദേശികാധിപത്യത്തിനെതിരെ ജ്വലിച്ചുയര്‍ന്ന ജനവികാരത്തെ ശ്വാസംമുട്ടിച്ചുകൊന്ന ബ്രിട്ടീഷ് ക്രൂരത സാമ്രാജ്യത്വവിരുദ്ധ പോരാട്ടചരിത്രത്തിലെ ധീരമായ ഏടാണ്. ആ ഓര്‍മകള്‍ ചിത്രത്തിലൂടെ പുതുതലമറുയ്ക്കടക്കം പരിചയപ്പെടുത്തുന്നതിനുള്ള സന്ദര്‍ഭമാണ് ആര്‍എസ്എസും കേന്ദ്രഭരണവും തുടച്ചുമാറ്റിയത്. ചിത്രം സ്ഥാപിതമായി മണിക്കൂറുകള്‍ക്കകം മാറ്റാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടന്ന വിവരം പുറത്തായിട്ടുണ്ട്. സ്‌റ്റേഷനില്‍ സ്ഥാപിച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ ചിത്രവും നീക്കി. മലയാളികളുടെ ആത്മാഭിമാനത്തെയാണ് ഇതിലൂടെ വൃണപ്പെടുത്തിയിരിക്കുന്നത്.

വിമാനത്താവളത്തോടും പാസ്‌പോര്‍ട്ട് ഓഫീസിനോടും റെയില്‍ യാത്രാ സൗകര്യങ്ങളോടും മുഖംതിരിഞ്ഞുനില്‍ക്കുന്ന കേന്ദ്രഭരണം എത്ര വേഗത്തിലാണ് ഈ ചിത്രവധത്തിന് തീരുമാനമെടുത്തത്. വിമോചന പോരാട്ടവീഥിയില്‍ ധീരദേശാഭിമാനികള്‍ അവരുടെ പ്രാണനും രക്തവും ചാലിച്ചെഴുതിയ വീരഗാഥ ഇത്തരം പ്രവൃത്തിയിലൂടെ മായ്ക്കാനാവില്ലെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കണം. ദേശീയ സമര പൈതൃകത്തിന്റെ പിന്‍മുറക്കാരായ അസംഖ്യം മനുഷ്യര്‍ ഇനിയും മരിക്കാത്ത രണസ്മരണകള്‍ ചേര്‍ത്തുവച്ച് ഈ ദേശവിരുദ്ധ പ്രവര്‍ത്തിക്ക് മറുപടിനല്‍കുകതന്നെ ചെയ്യും. വാഗണ്‍ ട്രാജഡിയേയും ഐതിഹാസിക പോരാട്ടത്തെയും അവഹേളിച്ച നടപടിയില്‍ പരക്കെ പ്രതിഷേധമുയര്‍ന്നിട്ടും കോണ്‍ഗ്രസും മുസ്ലിംലീഗും അവരുടെ എംപിമാരടക്കം ജനപ്രതിനിധികളും പ്രതികരിക്കാത്തത് അപലപനീയമാണ്.

കലാപത്തിലൂടെ സംസ്ഥാനഭരണത്തെ അട്ടിമറിക്കാന്‍ വിശ്വാസ സംരക്ഷണമെന്ന മറയിട്ട് ബിജെപി ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന അജന്‍ഡയുമായി കൈകോര്‍ത്ത് നീങ്ങുന്നതിന്റെ ഭാഗമാണോ ഈ മൗനമെന്ന് ഇരുപാര്‍ടികളും വ്യക്തമാക്കണമെന്നും ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.വാഗണ്‍ ട്രാജഡി: ചുമര്‍ചിത്രങ്ങള്‍ നീക്കം

ചെയ്തത് അപമാനം: എസ് വൈ എസ്

തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ സൗന്ദര്യവല്‍ക്കരണ ഭാഗമായി സ്റ്റേഷന്‍ പരിസരത്ത് വരച്ച വാഗണ്‍ ട്രാജഡി ദുരന്തത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്ത നടപടി സാംസ്‌ക്കാരിക കേരളത്തിനപമാനമാണന്ന് എസ് വൈ എസ് ജില്ല കമ്മിറ്റി പ്രസ്താവിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ തുടിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍ ഏറെ നാളെത്തെ മുറവിളികള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യമായ ഈ ചിത്രങ്ങള്‍ ഒരു പറ്റം തല്‍പര കക്ഷികള്‍ക്ക് വേണ്ടി ഇല്ലാതാക്കിയത് ഒരു നിലക്കും അംഗീകരിക്കാനാകില്ല. ഇതിനെതിരെ സാംസ്‌ക്കാരിക കേരളം ഒന്നായി രംഗത്തിറങ്ങണം. നാടിന്റെ സാംസ്‌ക്കാരിക പാരമ്പര്യത്തേയും ചരിത്രത്തെയും തമസ്‌ക്കരിക്കാനുള്ള ഫാസിസ്റ്റ് തതന്ത്രങ്ങള്‍ നമ്മുടെ നാട്ടിലും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും റെയില്‍വെ മന്ത്രാലയം പിന്തിരിയണമെന്നും വാഗണ്‍ ട്രാജഡി ചുമര്‍ ചിത്രങ്ങള്‍ പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബുബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, സയ്യിദ് സീതിക്കോയ തങ്ങള്‍, എന്‍ എം സ്വാദിഖ് സഖാഫി, ഇകെ മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി പി എം ബശീര്‍, കെ പി ജമാല്‍, കരുവള്ളി അബ്ദുറഹീം, എ പി ബശീര്‍ സംബന്ധിച്ചു.

(ഫോട്ടോ അടിക്കുറിപ്പ്)

തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വരച്ച വാഗണ്‍ ട്രാജഡി ചിത്രവും, ഇവ മായ്ച്ചതിനെ തുടര്‍ന്നു നടന്ന പ്രതിഷേധ പ്രകടനവും.

Malappuram
English summary
protest going on wagon tragedy pictures removed from tirur railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X