മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലികയെ പീഡിപ്പിച്ച എല്‍ഡിഎഫ് കൗണ്‍സിലറെ രക്ഷിക്കാന്‍ ശ്രമം; കെടി ജലീലിനെതിരെ പ്രതിഷേധം, മന്ത്രിക്കും പോലീസിനുമെതിരെ പരാതി!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരിയില്‍ ഇടത് നഗരസഭാ കൗണ്‍സിലര്‍ പ്രതിയായ ബാലിക പീഡന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് , മന്ത്രിയുടെയും കേസ് അട്ടിമറിയ്ക്കാന്‍ ഭീഷണിപെടുത്തിയതായി ആരോപിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.റംഷാദ് ബാലാവകാശ കമ്മീഷനും കേരള പോലീസ് മേധാവിയ്ക്കും പരാതി നല്‍കി.16 വയസ്സുകാരിയുടെ നീതി ഉറപ്പ് വരുത്തണം എന്നും അദേഹം ആവശ്യപ്പെട്ടു.

<strong>മോദിയുടെ മേയ്ക്കപ്പിനായി ഒരുമാസം ചെലവ് വരുന്നത് 80 ലക്ഷം രൂപ, വീഡിയോ, വാര്‍ത്തയ്ക്ക് പിന്നില്‍</strong>മോദിയുടെ മേയ്ക്കപ്പിനായി ഒരുമാസം ചെലവ് വരുന്നത് 80 ലക്ഷം രൂപ, വീഡിയോ, വാര്‍ത്തയ്ക്ക് പിന്നില്‍

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഞായറാഴിച്ച അദ്ദേഹത്തിന്റെ വളാഞ്ചേരിയിലെ വസതിയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ്സും യൂത്ത് ലീഗും സംയുക്തമായി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. വളാഞ്ചേരി ബാലികാ പീഢനം പ്രതിയെ സംരക്ഷിക്കുന്ന ഉറ്റതോഴന്‍ മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, കേസ് ഒതുക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ 12നു മന്ത്രി വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. രാവിലെ 9.30നു കാവുംപുറം സാഗര്‍ ഓഡിറ്റോറിയം പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും.

CPM

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വി.ടി.ബല്‍റാം എം.എല്‍.എ. മുഖ്യപ്രഭഷണം നടത്തും. അഡ്വ.യു.എ. ലത്തീഫ്, അഡ്വ.വി.വി. പ്രകാശ്, പി.ടി. അജയ്മോഹന്‍, പ്രൊഫ. ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം.എല്‍.എ. തുടങ്ങിയ നേതാക്കള്‍ യൂത്ത് മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും.

യോഗത്തില്‍ യു.ഡി.വൈ.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ യാസര്‍ പൊട്ടച്ചോല അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുല്‍ ഗഫൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി. ഇഫ്ത്തിക്കാറുദ്ധീന്‍, വി.ടി.സുബൈര്‍ തങ്ങള്‍, വി.കെ.എം. ഷാഫി, അഡ്വ. സിദ്ധീഖ് പന്താവൂര്‍, ഇ. ഷമീര്‍, റിയാസ് പഴഞ്ഞി, അഷറഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, എം.പി. ഇബ്റാഹിം മാസ്റ്റര്‍, നൗഫല്‍ പാലാറ, അഡ്വ. പി.പി.ഹമീദ്, വി.വി.എം മുസ്ഥഫ, വിനു പുല്ലാനൂര്‍, കെ.വി.അശ്ഹര്‍ പെരുമുക്ക് പ്രസംഗിച്ചു.

Malappuram
English summary
Protst against Minister KT Jaleel in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X