മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി; കമ്യൂണസത്തിന്റെ രീതികളെല്ലാം ലംഘിച്ച് അവര്‍ അലയുന്നുവെന്ന് അഡ്വ. പിഎസ് ശ്രീധരന്‍പിള്ള

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം 23ന് പുറത്തുവരുമ്പോള്‍ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. പൊന്നാനി മണ്ഡലം പ്രവര്‍ത്തകയോഗം തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്ത നിരാശയിലാണ് സിപിഎം നേതാക്കള്‍.

<strong>കണ്ണൂരില്‍ മുഖാവരണ വിവാദം ചൂടുപിടിക്കുന്നു; ജയരാജനു ചുട്ടമറുപടിയുമായി മുസ്‌ലീം ലീഗ്, കമ്മ്യൂണലിസത്തിന്റെ തനി രൂപമെന്ന് വിമർശനം!!</strong>കണ്ണൂരില്‍ മുഖാവരണ വിവാദം ചൂടുപിടിക്കുന്നു; ജയരാജനു ചുട്ടമറുപടിയുമായി മുസ്‌ലീം ലീഗ്, കമ്മ്യൂണലിസത്തിന്റെ തനി രൂപമെന്ന് വിമർശനം!!

അതുകൊണ്ടാണ് കമ്യൂണസത്തിന്റെ രീതികളെല്ലാം ലംഘിച്ച് അവര്‍ അലയുന്നത്. ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു അടുത്തകാലം വരെ സിപിഎം. എന്നാല്‍ ഇന്ന് റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് അവരാണ്. വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച സിപിഎമ്മിന് തോല്‍വി ഉറപ്പായതോടെ ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ്.

PS Sreedharan Pillai

ജനാധിപത്യത്തില്‍ നിന്ന് വ്യതിചലിച്ച് നടന്നതുകൊണ്ടാണ് അവര്‍ക്ക് ഈ ഗതികേടുണ്ടായത്. മോദിയെ താഴെയിറക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കൊക്കെ 23ാ-ാം തീയതി സമ്മാനിക്കുക നിരാശയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ ദേശീയ കൗണ്‍സിലംഗം കെ.ജനചന്ദ്രന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, പൊന്നാനി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രൊഫ.വി.ടി.രമ എന്നിവര്‍ സംസാരിച്ചു.

അതേ സമയം പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി.സ്ഥാനാര്‍ഥി വി.ടി.രമ മുന്‍കാലത്തെക്കാള്‍ കൂടുതല്‍ വോട്ടുനേടുമെന്ന് ബി.ജെ.പി വിലയിരുത്തി. ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ മലപ്പുറത്തും ബി.ജെ.പി ചെറിയ രീതിയിലെങ്കിലും സാധിച്ചുവരുന്നതായും ഇത് വോട്ടായി മാറാന്‍ സാധ്യതയുള്ളതായും ബി.ജെ.പി. വിലയിരുത്തി. മലപ്പുറം മണ്ഡലത്തേക്കാള്‍ ബി.ജെ.പിക്ക് കൂടുതല്‍ പ്രതീക്ഷയുള്ള മണ്ഡലമാണ് പൊന്നാനി.

Malappuram
English summary
PS Sreedharan Pillai against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X