Get Updates
Get notified of breaking news, exclusive insights, and must-see stories!

കവളപ്പാറയില്‍ 35 വീടുകള്‍ നിര്‍മിച്ചു നല്‍കി; യൂസഫലി വാക്കു പാലിച്ചു, താക്കോല്‍ കൈമാറി അബ്ദുല്‍ വഹാബ്

മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഇരകളായവര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സഹായ ഹസ്തം. 35 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കി. താക്കോല്‍ ദാനം പിവി അബ്ദുല്‍ വഹാബ് എംപി നിര്‍വഹിച്ചു. ഔദ്യോഗിക പരിപാടി യൂസഫലിയുടെ സൗകര്യം കണക്കിലെടുത്ത് പിന്നീട് നടത്തും. അബ്ദുല്‍ വഹാബിന്റെ വാക്കുകള്‍ ഇങ്ങനെ...

m

ഇന്നായിരുന്നു ഗൃഹപ്രവേശം. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ സകലതും നഷ്ടമായവര്‍ ഇനി ഈ സുരക്ഷിതവും മനോഹരവുമായ ഭവനങ്ങളില്‍ രാപ്പാര്‍ക്കും. പണി പൂര്‍ത്തിയായ 35 വീടുകളുടെയും താക്കോല്‍ കൈമാറി. കുടിവെള്ളം, ഫര്‍ണീച്ചര്‍, റോഡ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങി സകല സൗകര്യങ്ങളും ഒരുക്കിയാണ് വീടുകള്‍ നല്‍കിയത്. പ്രിയ സുഹൃത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഈ സദുദ്യമത്തിന് മുന്‍കൈയെടുത്തത്. അതിനായി അദ്ദേഹത്തെ പ്രേരിപ്പിക്കാനും വീടുകളുടെ നിര്‍മാണം തീരുന്നതുവരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാനും സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. എന്റെ ബ്രദര്‍ യൂസുഫലിയുടെ സൗകര്യം അനുസരിച്ച് ഔദ്യോഗിക പരിപാടി വൈകാതെ സംഘടിപ്പിക്കും.

കഴിഞ്ഞ കുറേ മാസങ്ങളായി ഇവര്‍ക്കൊപ്പം തന്നെയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് പ്രത്യേകിച്ചും ഓരോ ദിവസവും ഇവിടെ വരാതെ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ വീട് ഉള്‍പ്പെടെ ഞാനുമായി ബന്ധപ്പെട്ട ഒരു നിര്‍മാണ പ്രവര്‍ത്തിയിലും തറക്കല്ലിട്ട് പോന്നാല്‍ ഉദ്ഘാടനത്തിന് പോവുകയല്ലാതെ ഇത്രത്തോളം ഇടപെട്ട ഓര്‍മയില്ല. ഉറ്റവരെ നഷ്ടമായതും കിടപ്പാടം ഇല്ലാതായതും മറക്കാവുന്ന ദുരന്തമല്ല. ആ ഓര്‍മകളുടെ നീറ്റലില്‍നിന്ന് മോചിപ്പിച്ച് ഇവരെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താന്‍ സാധിച്ചു എന്നത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുകയാണ്. ഓരോ വീടുകളിലേക്കും കയറുമ്പോഴുള്ള അവരുടെ സന്തോഷവും സ്‌നേഹപ്രകടനവും പ്രാര്‍ത്ഥനകളുമാണ് എന്റെ ലാഭം. കൂടെനിന്ന എല്ലാവര്‍ക്കും നന്ദി.

പാർലമെന്റ് ബജറ്റ് സമ്മേളനം- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+