Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡുകൾ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് രാഹുൽ ​ഗാന്ധി; തലേന്ന് തന്നെ ഉദ്ഘാടനം ചെയ്ത് പി വി അൻവർ

നിലമ്പൂർ: വയനാട് എം പി രാഹുൽ ​ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന 6 റോഡുകളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് എം എൽ എ പി വി അൻവർ. തലേദിവസം തന്നെ അൻവർ റോഡുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പി എം ജി എസ് വൈ പദ്ധതി പ്രകാരം നിർമാണം നടക്കുന്ന റോഡുകളുടെ നിർമാണോദ്ഘാടനമാണ് എം എൽ എ നിർവഹിച്ചത്.

നവകേരള സദസ് നാളെ ഇവിടെ നടക്കാനിരിക്കെ തലേന്ന് തന്നെ രാഹുൽ ​ഗാന്ധിയെ തിരക്കിട്ട് വിളിച്ചുവരുത്തി ഉദ്ഘാടനം നടത്താനുള്ള നീക്കം രാഷ്ട്രീയ നാടകം ആണെന്ന് ആരോപിച്ചാണ് അദ്ദേഹം തലേന്ന് തന്നെ നിർമാണോദ്ഘാടനം നിർവഹിച്ചത്.

pv anvar

പി എം ജി എസ് വൈ പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളുടെ 40 ശതമാനം വിഹിതം സർക്കാരിന്റേതാണ്. എന്നിട്ടും രാഹുൽ ​ഗാന്ധിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചെങ്കിലും സ്ഥലം എം എൽ എ ആയ തന്നെ ക്ഷണിച്ചില്ലെന്നാണ് പി വി അൻവർ പറയുന്നത്.

ഇതിന് പിന്നാലെയാണ് സംസ്ഥാനത്തിന് കൂടി അവകാശമുള്ള റോഡിന്റെ ഉദ്ഘാടനം രാഹുൽ ​ഗാന്ധി എത്തുന്നതിന്റെ തലേദിവസം തന്നെ പി വി അൻവർ നിർവഹിച്ചത്. '' ഉൾപ്രദേശത്തെ റോഡുകളുടെ മോശം അവസ്ഥ പരി​ഗണിച്ച് തദ്ദേശ, സ്വയംഭരണ ​ഗ്രാമ വികസവന വകുപ്പ് മന്ത്രിക്ക് കഴിഞ്ഞ വർഷം എം എൽ എ എന്ന നിലയ്ക്ക് ഞാൻ നൽകിയ കത്ത് പിര​ഗണിച്ചാണ് ഈ റോഡുകൾ ലഭ്യമായിട്ടുള്ളത്.

സംസ്ഥാന സർക്കാരിന്റെ 40 ശതമാനം പണം മുടക്കുന്ന ഈ പദ്ധതി എം എൽ എയെ മറികടന്ന് രാഷ്ട്രീയമാക്കി മാറ്റാനും 30ാം തീയതി നടക്കുന്ന നവകേരള സദസ്സിൽ നിന്ന് ശ്രദ്ധ മാറ്റാനുമുള്ള നടകമാണ് ഇതെല്ലം '' പി അൻവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+