Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്‍വറിന്റെ ചോദ്യത്തിനും മറുപടി കൃത്യമായി പറയേണ്ടി വരും, Wait and see; വാക്‌പോര് തുടരുന്നു

മലപ്പുറം: നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കഴിഞ്ഞ ദിവസം പി വി അന്‍വര്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശനെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് സംഭവങ്ങള്‍ക്ക് തുടക്കം. പറവൂര്‍ കേന്ദ്രീകരിച്ച നടന്ന മണിചെയിന്‍ തട്ടിപ്പ് കേസില്‍ വി ഡി സതീശനും പങ്കുണ്ടെന്ന് ആരോപിച്ചത്. ഇതിന് തെളിവ് കൊണ്ടുവരുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതില്‍ പ്രതികരിച്ച് പിന്നീട് വിഡി സതീശനും രംഗത്തെത്തി. ആഫ്രിക്കയിലേക്ക് സ്ഥലംവിട്ടതോടെ ബോധം പോയ അന്‍വറിന് നിലമ്പൂരിലെ പ്രവര്‍ത്തകര്‍ മറുപടി പറയുമെന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നത് തന്റെ ശൈലി അല്ലെന്നും എന്നാല്‍ അന്‍വര്‍ ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ നിരന്തരം അപമാനിക്കുകയാണ് ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.

kerala

എന്നാല്‍ ഇപ്പോഴിതാ മണിചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പിവ അന്‍വര്‍. നെട്ടൂരില്‍ നിന്ന് ഒരു പഴയ ലാംബി സ്‌കൂട്ടറില്‍ കഥാനായകന്‍ മണി ചെയിന്‍ പരിപാടിക്ക് വടക്കന്‍ പറവൂരിലേക്ക് വന്നിറങ്ങുമ്പോള്‍ ഈ പി വി അന്‍വറൊക്കെ ഏറനാട്ടില്‍ സജീവമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ട്.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

Recommended Video

cmsvideo
    പാര്‍ക്കിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു: യുവാക്കള്‍ക്ക് മര്‍ദനം

    പെട്ടിപിടിച്ചും പുട്ടിയടിച്ചുമല്ല. ഫൈറ്റ് ചെയ്ത് തന്നെ നിന്നിട്ടുണ്ട്. പിന്നെ മറുപടി പറയാനുള്ള കുരുപ്പുകളൊന്നും ഇന്ന് നിലമ്പൂരില്‍ ഇല്ല. ഇങ്ങനെ ടെന്‍സ്ഡ് ആകരുത്. പ്രത്യേകിച്ച് മാധ്യമങ്ങളെ കാണുമ്പോള്‍ അങ്ങെന്തിനാണീ ബേജാറാകുന്നത്. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് കരയുന്നത് പി.വി.അന്‍വറിന്റെ ചോദ്യത്തിനും മറുപടി കൃത്യമായി പറയേണ്ടി വരും..അത് പറയിക്കുകയും ചെയ്യും.
    വി ഡി സതീശനും ഒന്നുമായിട്ടില്ല. wait and see. . .- അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    അതേ സമയം, നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാതെ വിദേശത്ത് സന്ദര്‍ശനം നടത്തിയ പി വി അന്‍വറിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. നിയമസഭ സമ്മേളനങ്ങളില്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. ഇതേ തുടര്‍ന്ന് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+