സംഘികള്‍ക്കെതിരെ ഒരു വരിയുമില്ലെന്ന് വിമര്‍ശനം; ഡാ കൊച്ചനേ എന്ന് പിവി അന്‍വറിന്റെ മറുപടി
മലപ്പുറം: രാജസ്ഥാനില്‍ രാമനവമി ദിനത്തില്‍ നടന്ന അക്രമിത്തിനിടെ മുസ്ലിം വ്യാപാരിയുടെ കട തകര്‍ത്ത ചിത്രം പങ്കുവച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇത്തരം അക്രമം നടക്കുമ്പോള്‍ കേരളത്തില്‍ നടക്കില്ലെന്ന് പറയുകയാണ് അദ്ദേഹം. കേരളത്തില്‍ ശക്തമായ മതേതര പ്രസ്ഥാനമുണ്ടെന്ന് സിപിഎമ്മിനെ സൂചിപ്പിച്ച് അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും പിവി അന്‍വര്‍ പുകഴ്ത്തി. കോണ്‍ഗ്രസ് ഹിന്ദുത്വ ആശയങ്ങളിലേക്ക് മാറിയതോടെയാണ് അവരെ ജനം കൈയ്യൊഴിയാന്‍ തുടങ്ങിയതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെ സംഘപരിവാറിന് ബദലായി വിശേഷിപ്പിക്കുന്ന മുസ്ലിം ലീഗുകാര്‍ക്ക് വട്ടാണെന്നും അന്‍വര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുള്ള അന്‍വറിന്റെ പോസ്റ്റില്‍ സംഘപരിവാറിനെ വിമര്‍ശിക്കുന്നില്ല. എന്തുകൊണ്ട് സംഘപരിവാറിനെ വിമര്‍ശിക്കുന്നില്ലെന്ന് കമന്റ് വന്നപ്പോള്‍ അതിന് മറുപടിയായി അന്‍വര്‍ രംഗത്തുവന്നു. ഡാ കൊച്ചനേ എന്ന് വിളിച്ചാണ് അന്‍വര്‍ ആ കമന്റിന് മറുപടി നല്‍കിയത്. ആദ്യം പിവി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

ഇങ്ങനെ ഒന്ന് കേരളത്തില്‍ കാണാന്‍ കഴിയില്ല.കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇത് കാണാന്‍ കഴിയും.
കേരളത്തില്‍ ശക്തമായ ഒരു മതേതര പ്രസ്ഥാനമുണ്ട്.സി.പി.ഐ.എം..
കേരളത്തില്‍ ശക്തനായ ഒരു ഭരണാധികാരിയുണ്ട്.സഖാവ് പിണറായി വിജയന്..
അത് കൊണ്ട് മാത്രമാണിവിടെ ഈ രംഗങ്ങള്‍ പിറവിയെടുക്കാത്തത്..
എന്ന് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം മതേതര സ്വഭാവം കൈവിട്ട് തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ ഉള്ളില്‍ പേറി തുടങ്ങിയോ,അന്ന് മുതല്‍ ആ പ്രസ്ഥാനത്തിന്റെ തകര്‍ച്ച ആരംഭിച്ചിട്ടുണ്ട്.അത് പരിശോധിച്ചാല്‍ ആര്‍ക്കും കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്.
എന്നിട്ടും,കോണ്‍ഗ്രസിനെ സംഘപരിവാരത്തിന്റെ ബദലെന്ന് വിശേഷിപ്പിക്കുന്ന ലീഗുകാരേ..
നിനക്കൊക്കെ ശരിക്കും വട്ടാണ്..
നിങ്ങള്‍ക്കുള്ള ഡോഗ് വിസിലാണ് ഈ കാണുന്നത്..
ഈ പോസ്റ്റിന് ഹാരിസ് പിഎംആര്‍ എന്ന പ്രൊഫൈലില്‍ നിന്നുള്ള കമന്റ് ഇങ്ങനെയായിരുന്നു- അവസാനം വരെ വായിച്ചിട്ടും ഇത് ചെയ്ത സങ്കികള്‍ക്കെതിരെ ഒരു വരി പോലും ഇയാള്‍ എഴുതിയില്ല...ഇതൊക്കെയാണ് ഒരു ശരാശരി കമ്മി ജീവിതം..
ഇതിന് പിവി അന്‍വര്‍ നല്കിയ മറുപടി ഇങ്ങനെ- ഡാ കൊച്ചനേ..ഇതായിരുന്നോ മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാട്?സംഘപരിവാര്‍ എന്നൊരു സാധനമേ കോണ്‍ഗ്രസ് എന്ന മതേതര പ്ലാറ്റ്ഫോം ഉണ്ടായിരുന്ന കാലത്ത് ക്ലച്ച് പിടിച്ചിട്ടില്ല.സംഘികളെ തോല്‍പ്പിക്കാന്‍ മൂത്ത സംഘിയാവാന്‍ ഇറങ്ങിയ കോണ്‍ഗ്രസ് നേതൃത്വമാ ഈ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.അത് പറയും.പറഞ്ഞ് കൊണ്ടേ ഇരിക്കും.അവര്‍ക്ക് വളരാന്‍ മണ്ണൊരുക്കിയ കോണ്‍ഗ്രസ് തന്നെയാണിതിന്റെ ഉത്തരവാദികള്‍..അത് പറയുമ്പോള്‍ അന്‍വറിന്റെ വരി എണ്ണാന്‍ നില്ക്കണ്ടാ...
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications