15 മിനിറ്റ് കരയിക്കാന്‍ പറ്റിയെങ്കില്‍ അത് എന്റെ വിജയമാണ് മിസ്റ്റര്‍ സതീശാ; വീണ്ടും അന്‍വര്‍, പരിഹാസം
മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അന്‍വര്‍ ഉന്നയിച്ച മണിചെയിന്‍ തട്ടിപ്പ് ആരോപണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പറവൂര്‍ കേന്ദ്രീകരിച്ച നടന്ന മണിചെയിന്‍ തട്ടിപ്പ് കേസില്‍ വി ഡി സതീശനും പങ്കുണ്ടെന്ന് ആരോപിച്ചത്. ഇതിന് തെളിവ് കൊണ്ടുവരുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ചുട്ടമറുപടിയയാണ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം നല്‍കിയത്. തട്ടിപ്പ് നടന്നെന്നു പറയുന്ന 1991- 92 കാലഘട്ടത്തില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍ എല്‍.എല്‍.എമ്മിനു പഠിക്കുകയാണെന്നാണ് സതീശന്‍ പറഞ്ഞത്.

പിവി അന്‍വറിന് എന്താണ് എന്നോടിത്ര വിരോധമെന്ന് അറിയില്ല. അന്റാര്‍ട്ടിക്കയില്‍ പോയോ ആഫ്രിക്കയില്‍ പോയോ അദ്ദേഹം ബിസിനസ് നടത്തിയാല്‍ എനിക്ക് യാതൊരു പരാതിയുമില്ലെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിഡി സതീശന്റെ മറുപടി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിവി അന്‍വര്‍. ഫേസ്ബുക്കിലൂടെയാണ് അന്‍വറിനെ പ്രതികരണം.

ആയിരത്തോളം ആളുകളെ താങ്കള്‍ മണി ചെയിനില്‍ കുരുക്കി തട്ടിച്ചെന്ന് പറഞ്ഞത് ഞാന്‍ മാത്രമല്ല തട്ടിപ്പിനിരയായ അങ്ങയുടെ അന്നത്തെ സഹപ്രവര്‍ത്തകരടക്കം അത് പറഞ്ഞിട്ടുണ്ടെന്ന് പിവി അന്‍വര്‍ പറയുന്നു. അക്കൂട്ടത്തില്‍ ഞാന്‍ ഷെയര്‍ ചെയത ഒരാളുടെ പോസ്റ്റില്‍ അങ്ങയുടെ പിതാവിനെ പറ്റിയും പരാമര്‍ശ്ശമുണ്ട്.ഞാനതിനൊന്നും ഉത്തരവാദിയല്ല. അങ്ങനെയെങ്കില്‍ സ്വന്തം പേജില്‍ നിന്ന് ഇട്ട തെറി കമന്റുകളും കൂടി അങ്ങ് ഏറ്റെടുക്കണമെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

'അത്രയും ആയിട്ടില്ല..അത്രയും ആയിട്ടില്ല പി.വി.അന്‍വര്‍...ഞാന്‍ അമേരിക്കന്‍ പ്രസിഡന്റിനും ജര്‍മ്മന്‍ ചാന്‍സിലര്‍ക്കും ഇന്ത്യന്‍ പ്രധാനമന്ത്രിക്കുമൊക്കെയേ മറുപടി കൊടുക്കൂ. ഈ ഡയലോഗില്‍ നിന്ന് സഭയില്‍ പതിനഞ്ച് മിനിറ്റ് കരയിക്കാന്‍ പറ്റിയെങ്കില്‍ അത് എന്റെ ഏറ്റവും വലിയ വിജയം തന്നെയാണ് മിസ്റ്റര്‍ സതീശാ.

'ഓണ്‍ലൈന്‍ തട്ടിപ്പ്'എന്ന് ഞാന്‍ എങ്ങും ഇന്ന് വരെ പറഞ്ഞിട്ടില്ല.അങ്ങനെയുണ്ടെങ്കില്‍ അതൊന്ന് കാണിക്കണം.പിന്നെ കൂടെയുള്ള അഞ്ചോ ആറോ എണ്ണത്തിന് കൈ കൊട്ടാന്‍ അങ്ങനെ ഒരു ക്ലീഷേ ഡയലോഗ് എറിഞ്ഞതാണെന്ന് മനസ്സിലാക്കുന്നു..
ആയിരത്തോളം ആളുകളെ താങ്കള്‍ മണി ചെയിനില്‍ കുരുക്കി തട്ടിച്ചെന്ന് പറഞ്ഞത് ഞാന്‍ മാത്രമല്ല.തട്ടിപ്പിനിരയായ അങ്ങയുടെ അന്നത്തെ സഹപ്രവര്‍ത്തകരടക്കം അത് പറഞ്ഞിട്ടുണ്ട്.

അക്കൂട്ടത്തില്‍ ഞാന്‍ ഷെയര്‍ ചെയത ഒരാളുടെ പോസ്റ്റില്‍ അങ്ങയുടെ പിതാവിനെ പറ്റിയും പരാമര്‍ശ്ശമുണ്ട്.ഞാനതിനൊന്നും ഉത്തരവാദിയല്ല.അങ്ങനെയെങ്കില്‍ സ്വന്തം പേജില്‍ നിന്ന് ഇട്ട തെറി കമന്റുകളും കൂടി അങ്ങ് ഏറ്റെടുക്കണം. പറഞ്ഞത് നടന്ന കാര്യങ്ങള്‍ ആണെന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. താങ്കള്‍ അച്ചടിച്ച് വിശ്വാസ്യതയ്ക്ക് വേണ്ടി വിതരണം ചെയ്ത ഇന്‍കം പ്രൂഫടക്കം കൈയ്യിലുണ്ട്. സാക്ഷി പറയാന്‍ അന്നത്തെ ഇരകളും തയ്യാറാണ്.കാര്യങ്ങള്‍ ഇത്രയുമൊക്കെയായ സ്ഥിതിക്ക് എനിക്കെതിരെ കേസ് കൊടുക്ക് പിള്ളേച്ചാ..അങ്ങനെ അന്‍വറിനെ ഒരു പാഠം പഠിപ്പിക്കണം. നമ്മള്‍ക്ക് നോക്കാം കാര്യങ്ങള്‍ എവിടെ വരെ പോകുമെന്ന്- പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്നും വി ഡി സതീശന്‍ വെല്ലുവിളിച്ചിരുന്നു. സര്‍ക്കാര്‍ നിങ്ങളുടെ കൈയ്യിലല്ലേ. ഭരണകക്ഷി എം.എല്‍.എ എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് ഏതു തരത്തിലുള്ള അന്വേഷണവും നടത്താം. 32 വര്‍ഷം പഴക്കുമുണ്ടെന്നൊന്നും വിചാരിക്കേണ്ട. വേണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്തോ എന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തെന്നും മൊഴിയെടുത്തെന്നുമൊക്കെ പറഞ്ഞ് അപമാനിക്കാമല്ലോ. അപമാനിക്കാം, പക്ഷെ തോല്‍പ്പിക്കാനാകില്ല. വേണമെങ്കില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉള്ള കാര്യങ്ങള്‍ കൂടി അന്വേഷിച്ചോ എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ വിശദീകരണം പുറത്തുവന്നതിന് പിന്നാലെയാണ് അന്‍വര്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
Recommended Video
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍












Click it and Unblock the Notifications