മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലീഗ് തട്ടകത്തില്‍ അട്ടിമറി പ്രതീക്ഷിച്ച് പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പര്യടനം

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗ് തട്ടകമായ പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിവി അന്‍വര്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് പര്യടനം. നിലമ്പൂര്‍ എംഎല്‍എയായ അന്‍വര്‍ ഏറെ ശുഭാപ്തി വിശ്വാസത്തിലാണ്. ശക്തമായ പര്യടനങ്ങളാണ് ദിവസവും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും കാഴ്ച്ചവെക്കുന്നത്.

<strong>മത്സരിക്കാനുള്ള സുരേഷ് കീഴാറ്റൂരിന്‍റെ നീക്കത്തിന് തിരിച്ചടി; പിന്തുണയ്ക്കില്ലെന്ന് വയല്‍ക്കിളികള്‍</strong>മത്സരിക്കാനുള്ള സുരേഷ് കീഴാറ്റൂരിന്‍റെ നീക്കത്തിന് തിരിച്ചടി; പിന്തുണയ്ക്കില്ലെന്ന് വയല്‍ക്കിളികള്‍

ഗ്രാമങ്ങളുടെ തുടിപ്പറിഞ്ഞും യുവവോട്ടര്‍മാരുടെ മനസുകള്‍ തൊട്ടുണര്‍ത്തിയും എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ വ്യാഴാഴ്ച്ച തിരൂരങ്ങാടി മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ 8ന് ആരംഭിച്ച പി വി അന്‍വറിന്റെ പര്യടനം പ്രവര്‍ത്തകരുടേയും വോട്ടര്‍മാരുടേയും ആവേശത്തിമര്‍പ്പ് കാരണം രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. ആദ്യപര്യടനം പെരുമണ്ണ പഞ്ചായത്തിലായിരുന്നു. ചിറക്കല്‍ നിന്ന് ഗൃഹസന്ദര്‍ശനങ്ങളോടെ ആര്യംഭിച്ച് പണിക്കര്‍പ്പടി, കുറുകതാണി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം എടരിക്കോട് പഞ്ചായത്തിലെ പുതുപറമ്പ് സ്പിന്നിംഗ് മില്ലിലെ തൊഴിലാളികളെ നേരില്‍ കണ്ട് വോട്ട് ഉറപ്പാക്കി.

 കുടുംബ യോഗങ്ങളില്‍ പ്രചാരണം

കുടുംബ യോഗങ്ങളില്‍ പ്രചാരണം


ചെറുകുടുംബ യോഗങ്ങളില്‍ സംസാരിച്ചു. ഉച്ചയോടെ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സ്വീകരണം നല്‍കി. മുദ്രവാക്യം വിളിയോടെയാണ് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിനെ സ്വീകരിച്ചത്. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചും തന്റെ കലാലയ അനുഭവങ്ങള്‍ പങ്കുവെച്ചു കുട്ടികളോടപ്പം സമയം ചിലവഴിച്ചു. തെന്നല, നന്നമ്പ്ര, നെടുവ, തിരൂരങ്ങാടി, എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തിരൂരങ്ങാടിയിലാണ് പര്യടനം സമാപിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനും കുശലാന്വേഷണം നടത്താനും പി വി അന്‍വര്‍ സമയം കണ്ടെത്തി. എല്‍ഡിഎഫ് നേതാക്കളായ നിയാസ് പുളിക്കലക്കത്ത്, സോമസുന്ദരന്‍, കബീര്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു

 കടലിന്റെ മക്കളെ തേടി

കടലിന്റെ മക്കളെ തേടി

കടലിന്റെ മക്കളുടെ ഹൃദയം തൊട്ടറിഞ്ഞാണ് ബുധനാഴ്ച പി വി അന്‍വര്‍ പര്യടനം നടത്തിയത്. രാവിലെ 6 ന് പൊന്നാനി ഹാര്‍ബറിലെത്തിയ സ്ഥാനാര്‍ത്ഥിയെ മത്സ്യമേഖല ആവേശത്തോടെ വരവേറ്റു. ആഴക്കടലില്‍ നിന്ന് കിട്ടിയ മത്സ്യവുമായി കരയെ ലക്ഷ്യം വെച്ച് വരുന്ന മത്സ്യതൊഴിലാളികളെ മുണ്ടും മടക്കിയുടുത്ത് കരയില്‍ മത്സ്യമേഖലയുടെ പ്രയാസങ്ങളും ആകുലതകളും കണ്ടറിയുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടപ്പോള്‍ കേന്ദ്ര അവഗണനയുടെ തീച്ചൂളയില്‍പ്പെട്ട മത്സ്യതൊഴിലാളികളുടെ മുഖത്ത് പ്രതീക്ഷയുടെ നിഴലാട്ടം. തീരത്തിന് അവഗണന മാത്രം നല്‍കിയ എംപിയുടെ നിരുത്തരവാദത്തിനെതിരെയുള്ള പ്രകടമായ പ്രതിഷേധവും മത്സ്യതൊഴിലാളികളില്‍ പ്രതിധ്വനിച്ചു.

മത്സ്യതൊഴിലാളികളിലേക്ക്

മത്സ്യതൊഴിലാളികളിലേക്ക്


മത്സ്യതൊഴിലാളികളായ കാദര്‍ക്കയും അബൂബക്കറും സ്ഥാനാര്‍ത്ഥിയെ കെട്ടിപ്പിടിച്ച് ഇത് മാറ്റത്തിന്റെ സമയമാണ് നീ വിജയ കൊടി പാറിക്കും എന്ന് പറഞ്ഞപ്പോള്‍ ഇത് എന്റെ വിജയത്തേക്കാള്‍ നിങ്ങളുടെ വിജയമായിരിക്കുമെന്നും മത്സ്യതൊഴിലാളികളുടെ മനസ്സ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അലയടിക്കും എന്ന സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ വാക്കുകളെ ആവേശത്തോടെയും പ്രതിക്ഷയുടെയും കരുതലായി അവര്‍ സ്വീകരിച്ചു. പത്ത് മണിയോടെ ചങ്ങരകുളം അസബ കോളേജ്, വെളിയങ്കോട് എംടിഎം കോളേജ് എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തി യുവതയുടെ വോട്ട് തേടി. മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട്, ആലംകോട് എന്നീ പഞ്ചായത്തുകളില്‍ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തും ഗൃഹസന്ദര്‍ശനം നടത്തിയും പ്രചാരണം പൂത്തിയാക്കി.

 ജനക്കൂട്ടത്തെ സാക്ഷിയാക്കി പ്രചാരണം

ജനക്കൂട്ടത്തെ സാക്ഷിയാക്കി പ്രചാരണം

പൊന്നാനിയില്‍ കാത്തുനിന്ന എല്‍ഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും അമ്പരിപ്പിച്ചുള്ള ജനസഞ്ചയമായിരുന്നു. ബസ്സ്റ്റാന്‍ഡ് പരിസരത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും കയറി സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു. ജനങ്ങളോട് അവജ്ഞയോടെ പെരുമാറി ദുര്‍ഭരണം നടത്തിയ കേന്ദ്ര സര്‍ക്കാരിനെ കെട്ടുകെട്ടിക്കാന്‍ ഞങ്ങളുണ്ടാവും എന്ന് വ്യാപാരികളുടെ ഉറപ്പ്. സ്ഥാനാര്‍ഥിയെത്തുന്നത് കേട്ടറിഞ്ഞ് തീരദേശത്തെ ആബാലവൃദ്ധം സ്ഥലത്തെത്തി. പൊന്നാനി പാര്‍ലിമെന്റ് മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയും എംപിക്കെതിരെയുമുള്ള അമര്‍ഷമാണ് പര്യടനത്തില്‍ പ്രതിഫലിച്ചത്. എല്‍ഡിഎഫ് നേതാക്കളായ ടി എം സിദ്ധിഖ്, പി കെ ഖലീമുദ്ദീന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു

Malappuram
English summary
pv anwar launches campaign muslim legue hub
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X