Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോൺഗ്രസുകാരനെ അപായപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന', വോയിസ് ക്ലിപ്പ് പുറത്ത് വിട്ട് പിവി അൻവർ

നിലമ്പൂര്‍: എതിര്‍ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഗൂഢാലോചന നടത്തുന്നു എന്ന ആരോപണവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. നിലമ്പൂരിലെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് എന്ന് അവകാശപ്പെടുന്ന വോയിസ് ക്ലിപ്പും എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

പിവി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ്: ' ഇന്ന് നിലമ്പൂരിലെ സജീവ കോൺഗ്രസ്‌ പ്രവർത്തകനായ സി.ടി. ഹാരിസ്‌ എന്നെ ബന്ധപ്പെട്ടിരുന്നു. കോൺഗ്രസ്‌ പ്രവർത്തകരിൽ നിന്ന് അപായപ്പെടുത്തുമെന്ന ഭീഷണി ഉണ്ടെന്നും സഹായിക്കണം എന്നും അഭ്യർത്ഥിച്ചായിരുന്നു കോൾ. കഴിഞ്ഞ അഞ്ച്‌ വർഷക്കാലം എല്ലാ ദിവസവും എനിക്കെതിരെ മൂന്ന് നേരവും ഫേസ്ബുക്കിൽ പോസ്റ്റിടുന്നവരിൽ പ്രമുഖനായിരുന്നു സി.ടി.ഹാരിസ്‌ എന്ന് നിലമ്പൂരിലെ സോഷ്യൽ മീഡിയയിൽ സജീവമായ ഓരോ ആളുകൾക്കും അറിയാവുന്ന വസ്തുതയാണ്.

1

ഈ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട്‌ യു.ഡി.എഫിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി,ഹാരിസ്‌ ഉൾപ്പെടെ പലരും പരസ്യമായി ഫേസ്ബുക്കിൽ ചില വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഹാരിസിനെതിരെ ഭീഷണി ഉയർന്നത്‌. നിലമ്പൂരിലെ കോൺഗ്രസിന്റെ വാട്ട്സാപ്പ്‌ ഗ്രൂപ്പായ"Muncipal Congress NBR"എന്ന ഗ്രൂപ്പിൽ ഇന്നലെ ഇത്‌ സംബന്ധിച്ചുള്ള ഗൂഡാലോചന നടന്നിട്ടുണ്ട്‌.

ആ ഗ്രൂപ്പിലെ അംഗങ്ങളായ സെയ്ദലവി, ഒ.ടി.ജാഫർ എന്നിവരുടെ വോയിസ്‌ ക്ലിപ്പുകൾ ആ ഗ്രൂപ്പിലെ തന്നെ അംഗങ്ങളായ ഹാരിസിന്റെ സുഹൃത്തുകൾ ഹാരിസിന് കൈമാറിയിട്ടുണ്ട്‌. "ഇങ്ങനെ ഉള്ളവരെ കൈകാര്യം ചെയ്യാൻ പ്രത്യേക ലോബിയും ആളുകളും ഉണ്ട്‌. അവരെ ചൂണ്ടികാണിച്ചാൽ വേണ്ടത്‌ അവർ ചെയ്യും." സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ചമയുന്ന ഇവരുടെ ഭാഗമായ,ആ ലോബികൾ ആരാണെന്നും എന്താണെന്നും പുറത്ത്‌ വരേണ്ടതുണ്ട്‌.

ഇത്‌ സംബന്ധിച്ച്‌ ഹാരിസ്‌ ഡി.ജി.പിക്കും മലപ്പുറം എസ്‌.പിക്കും വോയിസ്‌ ക്ലിപ്പുകൾ സഹിതം പരാതി നൽകിയിട്ടുണ്ട്‌. മാധ്യമങ്ങൾക്ക്‌ ഇതൊരു വാർത്തയായി കാണാൻ കഴിയില്ല. കാരണം പറയുന്നത്‌ കോൺഗ്രസ്സുകാരാണല്ലോ!! "ഒരു ലോബിയും ഒന്നും ചെയ്യില്ല. അതൊക്കെ കൈയ്യിൽ വച്ചാൽ മതി. നിലമ്പൂരിൽ ചിലവാകില്ല."

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+