Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരുകൂട്ടം കഴുതകള്‍ക്കപ്പുറം'... സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍, നിര്‍ബന്ധ പിരിവല്ല

മലപ്പുറം: കൊറോണ വാക്‌സിന്‍ വിഷയത്തില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രതികരണം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. കേന്ദ്രത്തിന്റെ വാക്‌സിന്‍ പ്രതീക്ഷിച്ചാണോ കേരളത്തില്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്, വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കേണ്ട.... തുടങ്ങിയ സംഘപരിവാര്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ ഏറെ വിവാദമായി. എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാമ്പയിനാണ് നടന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് 40 ലക്ഷം രൂപ എത്തി.

p

വാക്‌സിനുള്ള പണം എന്ന നിലയിലാണ് ജനങ്ങള്‍ കൂട്ടത്തോടെ ഇടപെട്ടത്. ഇത് നിര്‍ബന്ധിത പണപ്പിരിവല്ല എന്ന് ചൂണ്ടിക്കാട്ടുകയാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. നാടിനോടും ജനങ്ങളോടും സ്‌നേഹമുള്ള ആയിരങ്ങള്‍ ഏറ്റെടുത്ത ക്യാമ്പയിനാണ് എന്ന് അദ്ദേഹം പറയുന്നു. വളരെ രൂക്ഷമായ ഭാഷയിലാണ് അന്‍വര്‍ സംഘപരിവാറിനെ വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    K Surendran Criticizes Pinarayi Vijayan about Kerala's Covid 19 Treatment

    'മകന്‍ ചത്താലും വേണ്ടില്ല;
    മരുമകളുടെ കണ്ണുനീര് കാണണം'-
    ചില ക്ലാസിക്ക് അമ്മായിയമ്മ പോരുകാരേക്കാള്‍ കഷ്ടമാണ് കേരളത്തിലെ സംഘപരിവാറിന്റെ മനോഭാവം.
    കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഏറ്റെടുത്ത ക്യാമ്പയിനാണ് ഇപ്പോള്‍ ചരിത്രം കുറിച്ച് കൊണ്ടിരിക്കുന്നത്.നാടിനോടും സഹജീവികളോടും സ്‌നേഹവും കടപ്പാടുമുള്ള ആയിരങ്ങള്‍ ഏറ്റെടുത്ത ക്യാമ്പയിന്‍ സംഘപരിവാര്‍ ചാനലിന്റെ കാഴ്ച്ചപ്പാടില്‍ നിര്‍ബ്ബന്ധിത പണപ്പിരിവാണ്.
    അമ്പത്തഞ്ച് ഇഞ്ചിന്റെ നെഞ്ചളവുമായി വന്ന്,'വേണമെങ്കില്‍ പണം നല്‍കി വാക്‌സിന്‍ വാങ്ങിക്കോ'എന്ന തള്ളും നടത്തി മടങ്ങിയ നേതാക്കന്മാരുടെ അണികള്‍ക്ക്,സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടിനെ ഉള്‍ക്കൊള്ളാനേ കഴിഞ്ഞിട്ടില്ല.അതിന്റെ ഫ്രസ്‌ട്രേഷന്‍ അവരുടെ ചാനലില്‍ തന്നെ ഇങ്ങനെ പൊട്ടി ഒഴുകുന്നത് ശരിക്കും സന്തോഷം നല്‍കുന്ന കാഴ്ച്ച തന്നെയാണ്.
    ഇത് കൊണ്ടാണ്'ഒരുകൂട്ടം കഴുതകള്‍ക്കപ്പുറം'പ്രബുദ്ധരായ മലയാളികളുടെ മനസ്സില്‍ ഇന്നും നിങ്ങള്‍ക്ക് എത്തിനോക്കാന്‍ പോലും കഴിയാത്തത്.

    മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+