Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂരില്‍ ഇടത് പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് പിവി അന്‍വര്‍; ഇത്തവണ തീപാറും

നിലമ്പൂര്‍: യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍സിപ്പാലിറ്റിയില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിന് തുടക്കം. പിവി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ വീട് കയറിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. നിലമ്പൂര്‍ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥികളെ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എയുടെ ഇടപെടല്‍.

C

മുന്‍സിപ്പാലിറ്റിയില്‍ നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതുപക്ഷ വികസന മുന്നണി പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. ഇവര്‍ക്ക് ആവേശം പകരുകയാണ് എംഎല്‍എയുടെ സാന്നിധ്യം. മുന്‍സിപ്പാലിറ്റിയിലെ വികസന മുരടിപ്പ്, അഴിമതി എന്നിവയാണ് ഇടതുപക്ഷം പ്രചാരണത്തില്‍ ഊന്നിപ്പറയുന്നത്.

ഇടതുപക്ഷ വികസന മുന്നണി സ്ഥാനാര്‍ഥി സിപിഐ ജില്ലാ കമ്മിറ്റി അംഗം ബഷീറിന്റെ പ്രചാരണത്തിനാണ് അന്‍വര്‍ എംഎല്‍എ നേരിട്ടിറങ്ങിയത്. മയ്യന്താനി ഡിവിഷനിലാണ് ബഷീര്‍ മല്‍സരിക്കുന്നത്. നിലമ്പൂരില്‍ മാറ്റത്തിന്റെ കാഹളം മുഴങ്ങിയെന്നും തിരിച്ചുവരാന്‍ സാധിക്കാത്ത വിധം യുഡിഎഫ് ഭരണം അവസാനിക്കുമെന്നും എംഎല്‍എ പറഞ്ഞു.

നഗരസഭയില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് നിലമ്പൂര്‍ മുന്‍സിപ്പല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വേലു വ്യക്താക്കി. ചിട്ടയായ പ്രവര്‍ത്തനമാണ് തുടങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 20 വര്‍ഷക്കാലത്തെ യുഡിഎഫിന്റെ ഭരണം ഇത്തവണ അവസാനിക്കുമെന്ന് വേലു പറഞ്ഞു. വാശിയോടെയാണ് 33 ഡിവിഷനിലും ഇടതുപക്ഷ വികസന മുന്നണി പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. നല്ല പ്രവര്‍ത്തനാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+