മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലക്കേസിലെ പ്രതി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ സഹോദരീപുത്രന്‍ പിടിയില്‍, 23വര്‍ഷം മുമ്പ് നടന്ന കൊലക്കേസിലാണ് അറസ്റ്റ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: 23വര്‍ഷം മുമ്പ് നടന്ന കൊലക്കേസിലെ പ്രതിയായ നിലമ്പൂര്‍ എം.എല്‍.എ അന്‍വറിന്റെ സഹോദരീപുത്രന്‍ പിടിയില്‍. എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയായ മാലങ്ങാടന്‍ ഷെരീഫ് (51) തിങ്കളാഴ്ച്ച മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്.

അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം... 126 പേര്‍ കൊല്ലപ്പെട്ടു

കേസിലെ മൂന്നാം പ്രതിയാണ് മാലങ്ങാടന്‍ ഷെരീഫ് ഇയാളെ മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ശാരീരിക അസ്വസ്തത പ്രകടിപ്പിച്ച ഷെരീഫിനെ ചികിത്സക്കായി മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1995 ഏപ്രില്‍ 13നാണ് ഒതായി അങ്ങാടിയില്‍ വെച്ച് ഓട്ടോഡ്രൈവറായ മനാഫ് കൊല്ലപ്പെടുന്നത്. നിലവില്‍ എം എല്‍ എയായ പി വി അന്‍വര്‍ കേസില്‍ രണ്ടാം പ്രതിയായിരുന്നു. എന്നാല്‍ ഒന്നാം സാക്ഷിയടക്കമുള്ളവര്‍ കൂറുമാറിയതിനെ തുടര്‍ന്ന് 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു.

Shareef

സംഭവം നടന്ന് 23 വര്‍ഷമായിട്ടും ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് 2018 മെയ് 30ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികളിലൊരാളായ മുനീബ് പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയില്‍ വാട്ടര്‍തീം പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നതായും മനാഫിന്റെ സഹോദരന്‍ കോടതിയെ അറിയിച്ചിരുന്നു.

പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒളിവിലായിരുന്ന പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാണമെന്നും മൂന്നു മാസത്തിനകം കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ 2018 ആഗസ്റ്റ് 30ന് ഇതേ കോടതിയില്‍ കീഴടങ്ങിയിരുന്നു.

എളമരം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവരാണ് അന്ന് കീഴടങ്ങിയത്. ഇനി ഈ കേസില്‍ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മാത്രമാണ് പിടിയിലാകാനുള്ളത്. വിദേശത്തു കഴിയുന്ന ഇയാളെ അറസ്റ്റു ചെയ്യുന്നതിന് അധികൃതര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കും.

1995ല്‍ നടന്ന സംഭവത്തിന്റെ കുറ്റപത്രം പൊലീസ് 2001ലാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനിടയില്‍ പ്രതികള്‍ ജോലി തേടി വിദേശത്തേക്ക് പോകുകയായിരുന്നു. 2009ല്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി വിധി വന്നുവെങ്കിലും വിചാരണക്ക് ഹാജരാകാത്തതിനാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കു മേലുള്ള കേസില്‍ തീര്‍പ്പുണ്ടായില്ല.

Malappuram
English summary
PV Anwar MLA's niece arrested for murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X