Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കൽ: ഉദ്യോഗസ്ഥർക്ക് പിവി അൻവർ എംഎൽഎയുടെ ഭീഷണി!! തടയണ പൊളിക്കുന്നിടത്ത്

മലപ്പുറം: ഉദ്യോഗസ്ഥരെ വിരട്ടി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍, തന്റെ ഭാര്യാപിതാവിന്റെ പേരലുള്ള തടയണ പൊളിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീംകോടതിയില്‍പോകുമെന്നും മറുപടിപറയേണ്ടിവരുമെന്നും അന്‍വര്‍ ഭീഷണിപ്പെടുത്തി. ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കുന്ന സ്ഥലത്ത് മിന്നല്‍ സന്ദര്‍ശനം നടത്തിയാണ് അന്‍വര്‍ റവന്യൂ ഉദ്യോഗസ്ഥരെ വിരട്ടിയത്.

തടയണ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു പറഞ്ഞ അന്‍വര്‍ ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലവില്‍ പൊളിക്കുന്ന ഭാഗത്തുനിന്നല്ല മണ്ണ് നീക്കേണ്ടിയരുന്നതെന്നും നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവു പ്രകാരമാണ് തടണണപൊളിക്കുന്നതെന്നും വിദഗ്ദസമിതി നിര്‍ദ്ദേശിച്ച പ്രകാരമാണ് പ്രവൃത്തി തുടരുന്നതെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതോടെയാണ് സുപ്രീം കോടതിയില്‍ പോകുമെന്നും ഇതിനെല്ലാം നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും എംഎല്‍എ വിരട്ടിയത്.

 തടയണ പൊളിക്കാൻ ഉത്തരവ്

തടയണ പൊളിക്കാൻ ഉത്തരവ്


ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവു പ്രകാരം വെള്ളിയാഴ്ച മുതലാണ് തടയണപൊളിക്കാന്‍ തുടങ്ങിയത്. തടയണപൊളിക്കാനുള്ള ഉത്തരവ് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് മലപ്പുറം കളക്ടറോട് 15 ദിവസത്തിനകം തടയണപൊളിക്കാന്‍ ഹൈക്കോടതി 14ന് ഉത്തരവിട്ടത്. ഇനിയൊരു മനുഷ്യനിര്‍മ്മിത ദുരന്തം താങ്ങാന്‍ കേരളത്തിനാവില്ലെന്നു നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. തടയണപൊളിക്കാന്‍ ആവശ്യമായി വരുന്ന ചെലവ് അന്‍വറിന്റെ ഭാര്യാ പിതാവ് സി.കെ അബ്ദുല്‍ലത്തീഫില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

തുടക്കം മുതൽ തന്നെ

തുടക്കം മുതൽ തന്നെ

തടയണ പൊളിക്കല്‍ ആരംഭിച്ച ദിവസം തന്നെ നേതൃത്വം നല്‍കിയ ഏറനാട് തഹസില്‍ദാര്‍ സി. ശുഭനെ കോഴിക്കോട് ലാന്റ് അക്വിസിഷന്‍ വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. തടയണപൊളിക്കുന്നത് അട്ടിമറിക്കാനുള്ള നീക്കമെന്ന പരാതി ഉയര്‍ന്നതോടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ട് തടയണപൊളിക്കുന്നത് വരെ സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ തടയണപൊളിക്കുന്ന പ്രവൃത്തി റവന്യൂ സംഘം ഊര്‍ജ്ജിതമാക്കിയിരുന്നു. ചൊവ്വാഴ്ച കളക്ടര്‍ ജാഫര്‍ മാലിക് സ്ഥലം സന്ദര്‍ശിച്ച് ഹൈക്കോടതിയുടെ സമയപരിധിക്കകം പരമാവധി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിരുന്നു.

 കാട്ടരുവി തടഞ്ഞ് തടയണ

കാട്ടരുവി തടഞ്ഞ് തടയണ

പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. ഇത് പൊളിച്ചുനീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയര്‍ന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാന്‍ 2017 ഡിസംബര്‍ എട്ടിന് മലപ്പുറം കളക്ടര്‍ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സേ്റ്റ ചെയ്യുകയായിരുന്നു.

 ഹൈക്കോടതി ഉത്തരവ്

ഹൈക്കോടതി ഉത്തരവ്

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ എം.എല്‍.എയുടെ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേരുകയായിരുന്നു. ഇതോടെയാണ് തടയണപൊളിച്ച് വെള്ളം തുറന്നുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. നിമസഭാ സമ്മേളനം നടക്കുന്ന ദിവസമാണ് പി.വി അന്‍വര്‍ എം.എല്‍.എ സഭയില്‍ പങ്കെടുക്കാതെ തടയണപൊളിക്കുന്നത് വീക്ഷിക്കാന്‍ അതീവരഹസ്യമായി ഇന്നലെ ഉച്ചക്ക് ചീങ്കണ്ണിപ്പാലിയിലെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+