മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവേശത്തേരില്‍ പൊന്നാനിയില്‍ അന്‍വറിന്റെ പ്രചാരണം, വരവേല്‍ക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളും

Array

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജനങ്ങളുടെ ആവേശത്തേരിലേറിയാണ് പി വി അന്‍വറിന്റെ പ്രചാരണം. അന്‍വര്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം ഹൃദ്യമായ സ്വീകരണം. കനത്ത വേനല്‍ച്ചൂടിനെ പിന്നിലാക്കുന്ന ആവേശച്ചൂടിലാണ് പ്രചാരണം മുന്നേറുന്നത്. ആയുര്‍വേദ മണ്ണില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന് ലഭിച്ചത് ഊഷ്മള വരവേല്‍പ്പ്. തൊഴിലുറപ്പ് തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പടെ വന്‍ജനാവലി ഓരോ സ്വീകരണ കേന്ദ്രത്തിലും വരവേറ്റു. രാവിലെ എട്ട് മണിയോടെ മുട്ടിപ്പാലത്തായിരുന്നു ആദ്യ സ്വീകരണം.പഴവര്‍?ഗങ്ങള്‍ നിറച്ചകൂട നല്‍കി പ്രദേശവാസികള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചൗക്കീദാര്‍ ജയിലില്‍ പോവും; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചൗക്കീദാര്‍ ജയിലില്‍ പോവും; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കണിക്കൊന്നപ്പൂക്കളും പൂമാലകളും ചുവപ്പു റിബണുകളുമൊക്കെ അന്‍വറിന് സമ്മാനിക്കാന്‍ ആളുകള്‍ മത്സരിച്ചു. എല്‍ഡിവൈഎഫ് പ്രവര്‍ത്തര്‍ ഇരുചക്രവാഹനങ്ങളില്‍ സ്ഥാനാര്‍ഥിക്ക് അകമ്പടിയായി. ചേങ്ങോട്ടൂര്‍,കൂരിയാട്, വെല്ലൂര്‍ എന്നിവിടങ്ങളിലെ പര്യടനശേഷം തോക്കാംപാറ ജങ്ഷനിലെത്തി. കടന്നു പോവുന്ന വഴികളിലൂടെ സ്ത്രീകള്‍ പിന്തുണയുമായി എത്തി. മുനമ്പത്ത് ഏട്ടാം ക്ലാസുകാരി ലിയ അച്ഛന്‍ സ്ഥാനാര്‍ഥിയുടെ വിജയത്തിനായി എഴുതിയ പാരഡിഗാനം ആലപിച്ചാണ് സ്വീകരിച്ചത്. പൂഴിക്കുന്ന്, ചേലക്കുത്ത്, മുനമ്പം സ്വീകരണങ്ങള്‍ക്ക് ശേഷം കരേക്കാട് ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. മൂന്ന് മണിയോടെ സികെപാറയില്‍ നിന്ന് മണ്ണത്തുപറമ്പ്, പൂക്കാട്ടിരി, വാരിയത്ത് പടി, വെണ്ടല്ലൂര്‍, കോട്ടപ്പുറം പേരശന്നൂര്‍, ചെല്ലൂര്‍, ഊരോത്ത്പള്ളിയോല്‍, താഴെ അങ്ങാടി, ചീരാനി എന്നിവിടങ്ങളിലേക്ക്‌ സ്ഥാനാര്‍ഥിയെത്തി എത്തിയപ്പോഴേക്കും രാത്രിയായി. സ്വീകരണ പര്യടനം കൊളമംഗലത്ത് സമാപിച്ചു.

pvanwar-15

ഓരോ സ്വീകരണകേന്ദ്രങ്ങളിലും കുരുന്നുകുട്ടികള്‍വരെ സ്ഥാനാര്‍ഥിയെ കാണാനെത്തി. കനത്ത ചൂടിലും നിറഞ്ഞ പുഞ്ചിരിയോടെ നാട്ടുവഴികളില്‍ ജനങ്ങള്‍ നിറഞ്ഞു. വിവിധ രാഷ്ര്ടീയ പാര്‍ടികളില്‍നിന്ന് രാജിവച്ച് ഇടതുപക്ഷത്തേക്ക് കടന്നുവന്നവരെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നേതാക്കള്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ചെണ്ടമേളത്താലും പടക്കംപൊട്ടിച്ചും സ്ഥാനാര്‍ഥിക്കുള്ള സ്വീകരണം ഗംഭീരമാക്കി. വിവിധ കേന്ദ്രങ്ങളില്‍ വി പി സക്കറിയ, എന്‍ എ മുഹമ്മദ് കുട്ടി, കെ പി ശങ്കരന്‍, അഷ്‌റഫലി കാളിയത്ത്, ഷെരീഫ് പാലോളി, പി ജയപ്രകാശ് എന്നിവര്‍ അനുഗമിച്ചു.


പൊന്നാനി ലോകസഭ മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വറിന്റെ പ്രചാരണത്തിന്റെ ഭാഗമായി നന്നമ്പ്ര മേലേപ്പുറത്ത് നിര്‍മിച്ച ബൂത്ത് കമ്മിറ്റി ഓഫീസ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപി അനില്‍ ഉദ്ഘാടനം ചെയ്തു. സുജീന്ദ്രന്‍ മേലേപ്പുറം അധ്യക്ഷത വഹിച്ചു. കെ ഗോപാലന്‍, സുനില്‍ മേലേപ്പുറം, ബാബു ചോലക്കല്‍, വിജേഷ്, രമേഷ്, ഷാഹുല്‍ മേലേപ്പുറം പ്രസംഗിച്ചു.

പൊന്നാനി പിവി അന്‍വറിനൊപ്പം നില്‍ക്കുമോ? പൊന്നാനി മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം..

Malappuram
English summary
pv anwar's election camapign in ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X