മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പരീക്ഷാചോദ്യപേപ്പര്‍ പരീക്ഷക്ക് മുമ്പെ വാട്‌സ്ആപ്പുകളില്‍; സംഭവം സൈബര്‍ സെല്ല് അന്വേഷിക്കണം, സർവ്വകലാശാല അധികൃതർ പരാതി നൽകി!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവം സൈബര്‍ സെല്ല് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ കത്ത് നല്‍കി.വാട്‌സ് ആപ്പ് വഴി ചോദ്യപ്പേപ്പര്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്ലിന്റ സഹായം തേടുന്നത്.

ക്ലാസ് കട്ട് ചെയ്ത് മറൈൻ ഡ്രൈവിലെത്തിയാൽ കുടുങ്ങും... മ​​റൈ​​ൻ ഡ്രൈ​​വ് വോ​​ക്ക്‌​​വേ​​യി​​ൽ പോലീസ് നിരീക്ഷണം, ദിവസവും പിടിയിലാകുന്നത് നൂറോളം വിദ്യാർത്ഥികൾ!!

വാട്‌സ് ആപ്പ് വഴി പ്രചരിച്ചതിന്റെ ഉറവിടം കണ്ടെത്തിയാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനാണ് പുതിയ നീക്കം. കഴിഞ്ഞ 10 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. പരീക്ഷയുടെ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ചോദ്യപ്പേപ്പറാണ് പരീക്ഷയുടെ തലേ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു.

Malappuram

സംഭവം വിവാദമായപ്പോള്‍ പരീക്ഷയുടെ തലേ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സര്‍വകലാശാല പരീക്ഷ മാറ്റി വെച്ചത് ബിരുദ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ സിന്‍ഡിക്കറ്റ് ഉപസമിതിയുടെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോലീസുംഅന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ കവറുകള്‍ പൊട്ടിച്ചതായി രണ്ട് കോളജുകള്‍ സര്‍വകലാശാലക്ക് മുമ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.കവര്‍പൊട്ടിച്ച വിവരം പത്ര മാധ്യമങ്ങള്‍ വഴി വിവാദമായപ്പോഴാണ് കോളജുകള്‍ കുറ്റം വെളിപ്പെടുത്തിയതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കോളജുകളുടെ ഈ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ട്.

പരീക്ഷ മാറ്റി വെച്ചതറിയാതെയാണ് കവര്‍ പൊട്ടിച്ചതെന്നാണ് കോളജുകളുടെ വിശദീകരണം. എന്നാല്‍ പരീക്ഷയുടെ തലേ ദിവസമാണ് ചോദ്യപ്പേപ്പര്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചത്.ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ സര്‍വകലാശാലാ പരീക്ഷാഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Malappuram
English summary
Question paper leake; Calicut university issued a letter to cyber cell
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X