മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി; കാവ്യയ്ക്കും കാര്‍ത്തികയ്ക്കും വീട് റെഡി, താക്കോല്‍ കൈമാറി

Google Oneindia Malayalam News

മലപ്പുറം: കവളപ്പാറ ദുരന്തത്തില്‍ വീടും ഉറ്റവരും നഷ്ടമായ കാവ്യയ്ക്കും കാര്‍ത്തികയ്ക്കും ആശ്വാസ ദിനം. വീട് നിര്‍മിച്ചു നല്‍കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഇന്ന് യാഥാര്‍ത്യമായി. ഇവര്‍ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ രാഹുല്‍ ഗാന്ധി തന്നെ കൈമാറി. ഇരുവരെയും ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങിലാണ് താക്കോല്‍ കൈമാറിയത്.

r

കഴിഞ്ഞവര്‍ഷം കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ വേളയില്‍ വീടും കുടുംബവും നഷ്ടമായ സഹോദരിമാരാണ് കാവ്യയും കാര്‍ത്തികയും. അമ്മയും മുത്തച്ഛനും മൂന്ന് സഹോദരിമാരും ദുരന്തത്തില്‍ മരിച്ചു. കാവ്യയും കാര്‍ത്തികയും കോളജ് ഹോസ്റ്റലിലായത് കൊണ്ട് മാത്രം രക്ഷപ്പെട്ടു. ദുരന്തത്തിന് ഇരയായവരെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. അന്ന് കാവ്യയെയും കാര്‍ത്തികയെയും നേരിട്ടെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. അവരുടെ അവസ്ഥയറിഞ്ഞ് രാഹുല്‍ ഗാന്ധി വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വിഷയം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു.

കെഎം ഷാജിയെ വധിക്കാന്‍ മുംബൈ സംഘത്തിന് ക്വട്ടേഷന്‍; 25 ലക്ഷം, വോയ്‌സ് ക്ലിപ്പ് തെളിവായി പരാതികെഎം ഷാജിയെ വധിക്കാന്‍ മുംബൈ സംഘത്തിന് ക്വട്ടേഷന്‍; 25 ലക്ഷം, വോയ്‌സ് ക്ലിപ്പ് തെളിവായി പരാതി

റോഡിനോട് ചേര്‍ന്ന് സ്ഥലം വാങ്ങി ഭംഗിയുള്ള വീട് നിര്‍മിച്ചു നല്‍കുകയും ചെയ്തു. ഏഴ് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഭൂമിയുടെ രേഖകളും രാഹുല്‍ ഗാന്ധി കൈമാറി. ഈസ്റ്റ് ഏറനാട് സഹകരണ ബാങ്കാണ് ഭൂമി വാങ്ങി കൈമാറിയത്. ഇതിന് ശേഷവും കാവ്യയെയും കാര്‍ത്തികയെയും രാഹുല്‍ ഗാന്ധി നിലമ്പൂരിലെത്തിയ വേളയില്‍ കണ്ടിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ കാര്‍ത്തികയ്ക്ക് ഒരു ജോലി ലഭിച്ചാല്‍ ഇവരുടെ ജീവിതം ഏറെ സന്തോഷകരമാകും.

Recommended Video

cmsvideo
മലപ്പുറം: കാവ്യയ്ക്കും കാർത്തികയ്ക്കും ഇത് സ്വപ്ന സാഫല്യം; 24ന് ഗൃഹപ്രവേശനം നടത്താൻ തീരുമാനം

ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി മലപ്പുറം കളക്ട്രേറ്റിലെത്തി കൊറോണ അവലോകന യോഗത്തില്‍ സംബന്ധിച്ചു. ശേഷമാണ് സഹോദരിമാര്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്. ഗസ്റ്റ് ഹൗസിലെത്തി ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിച്ചു. കരിപ്പൂര്‍ മുതല്‍ മലപ്പുറം വരെയും ശേഷം വയനാട് യാത്രയിലും റോഡില്‍ രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. നാളെയും ബുധനാഴ്ചയും രാഹുല്‍ ഗാന്ധി വയനാട്ടിലുണ്ടാകും. ബുധനാഴ്ച വൈകീട്ട് കണ്ണൂര്‍ വിമാനത്താവളം വഴി ദില്ലിയിലേക്ക് തിരിക്കും.

Malappuram
English summary
Rahul Gandhi handed over to House Key to Malappuram Kavalappara Sisters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X