മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ശക്തമായ കാറ്റും മഴയും; വ്യാപക കൃഷി നാശം, വീടിന്റെ മേല്‍ക്കൂര പറന്നുപോയി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം. ഓണ വിപണി ലക്ഷ്യമിട്ട് തുടങ്ങിയ വാഴകൃഷിയാണ് നശിച്ചവയില്‍ പ്രധാനം. ആനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചതിന് പിന്നാലെയാണ് കാറ്റിലും മഴയിലും കര്‍ഷകര്‍ക്ക് മറ്റൊരു തിരിച്ചടി നേരിട്ടത്. ഒരു വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നു. കനത്ത നാശമാണ് മലയോര മേഖലയിലുണ്ടായത്.

p

നിലമ്പൂര്‍ പോത്ത് കല്ല്, മുണ്ടേരി മേഖലയിലാണ് കനത്ത നാശം. മുണ്ടേരിയില്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയുന്ന തയ്യില്‍ നിസാമുവിന്റെ നാലായിരത്തോളം വാഴകളാണ് നടുവൊടിഞ്ഞത്. കടം വാങ്ങിയും മറ്റുമാണ് കൃഷി ഇറക്കിയത്. പള്ളിപ്പുറത്തെ കരീമിന്റെ തോട്ടത്തിലും ആയിരത്തോളം വാഴകള്‍ നശിച്ചു. കരീമിന്റെ തോട്ടത്തില്‍ കഴിഞ്ഞ ദിവസം ആനക്കൂട്ടമിറങ്ങി വ്യാപക നഷ്ടമുണ്ടാക്കിയിരുന്നു. മേലേ മുണ്ടേരിയില്‍ വര്‍ക്കച്ചന്‍ മറ്റത്തിലിന്റെ തോട്ടവും നശിച്ചു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ശേഷം കനത്ത കാറ്റും മഴയുമാണ് മലയോര മേഖലയിലുണ്ടായത്.

പോത്തുകല്ലില്‍ കുഴിപ്പാറയില്‍ മുട്ടോറ ഖദീജയുടെ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. കഴിഞ്ഞ പ്രളയത്തില്‍ നശിച്ചതായിരുന്നു വീട്. കുടുംബശ്രീയില്‍ നിന്ന് കടമെടുത്ത് 65000 രൂപ ചെലവിലാണ് അറ്റക്കുറ്റ പണി നടത്തിയതും മേല്‍ക്കൂര പുതുക്കിയതും. നാട്ടുകാരുടെ സഹകരണത്തോടെ പുതുക്കിയ വീടാണ് കഴിഞ്ഞദിവസം വീണ്ടും തകര്‍ന്നത്. പ്രളയ സഹായമായി 10000 രൂപ മാത്രമാണ് കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്നത്. ഈ തുക വളരെ കുറവായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ സഹായിച്ചതും ശേഷം വായ്പ എടുത്തതും.

Recommended Video

cmsvideo
മലയോര മേഖലയിൽ വ്യാപക കൃഷി നാശം; നാലായിരത്തോളം നേന്ത്രവാഴകൾ നശിച്ചു

വന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണംവന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണം

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യംവാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

Malappuram
English summary
Rain: Natural calamity in Nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X