Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യറാണി എക്‌സ്പ്രസ് ഈ മാസം സ്വതന്ത്ര ട്രെയിന്‍ ആകും, നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയില്‍ ഇനി രാത്രികാല ട്രെയിന്‍ ഓടും

മലപ്പുറം: രാജ്യറാണി എക്സപ്രസ് സ്വതന്ത്ര ട്രെയിന്‍ ആക്കിയുള്ള പ്രഖ്യാപനം ഈ മാസം തന്നെ കൈക്കൊള്ളുമെന്ന് റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയുടെ ഉറപ്പ്. രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് നിവേദനം സമര്‍പ്പിക്കാനെത്തിയ പി കെ കുഞ്ഞാലിക്കുട്ടി എം പി, പി വി അബ്ദുല്‍ വഹാബ് എം പി, വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ എന്നിവരോടാണ് ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോച്ചുകളുടെ ലഭ്യത കുറവാണ് നിലവില്‍ രാജ്യറാണി ലിങ്ക് ട്രെയിനായ അമൃത എക്സ്പ്രസില്‍ നിന്നും വേര്‍തിരിച്ച ഓടിക്കുന്നതിനുള്ള തടസം. ഇതുമായി ബന്ധപ്പെട്ട് റയില്‍വേ കോച്ചസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മന്ദീഹ് സിങ് ഭാട്ടിയയുമായി സംഘം കൂടിക്കാഴ്ച്ച നടത്തി. ചെയര്‍മാന്റെ നിര്‍ദേശപ്രകാരം നടത്തിയ ചര്‍ച്ചയയില്‍ മന്ദീപ് സിങും അനുകൂല നിലപാടാണ് കൈക്കൊണ്ടത്.

PK Kunhalikutty

ഇനി ഇറങ്ങുന്ന കോച്ചുകള്‍ രാജ്യറാണിക്കായി അനുവദിക്കാമെന്ന് മന്ദീപ് സിങ് ഉറപ്പു നല്‍കിയതായി പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. പതിനൊന്ന് കോച്ചുകളാണ രാജ്യറാണി സ്വതന്ത്രമാകുമ്പോള്‍ ആവശ്യം വരിക. ഇത് ഈ മാസം തന്നെ അനുവദിക്കുമെന്നാണ് റയില്‍വേ ഉന്നതര്‍ അറിയിച്ചിരിക്കുന്നത്. കോച്ച് ലഭിച്ചാല്‍ ഉടന്‍ തന്നെ രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കുന്നതായുള്ള പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് അധികൃതര്‍ എം പിമാരുടെ സംഘത്തിന് ഉറപ്പ് നല്‍കിയത്.

മലപ്പുറത്തിന്റെ തെക്ക്-കിഴക്ക് മേഖലയില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് രാജ്യറാണി സ്വതന്ത്രമാകുന്നതോടെ യാത്ര കൂടുതല്‍ സുഖമമാകും. വര്‍ഷങ്ങളായി പ്രദേശത്തെ ട്രെയിന്‍ യാത്രക്കാരുടെ ആവശ്യമാണ് രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കുക എന്നത്. ഏറെ നാളത്തെ ആവശ്യം നിറവേറി. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാതയില്‍ ഇനി രാത്രികാല ട്രെയിന്‍ ഓടും. എറണാകുളത്ത് നിന്ന് രാത്രി 8.20ന് ഷൊര്‍ണൂരെത്തുന്ന പാസഞ്ചര്‍ അവിടെ 9.05നായിരിക്കും പുറപ്പെടുക.

തിരുവനന്തപുരത്ത് നിന്ന് 8.50ന് ഷൊര്‍ണൂരെത്തുന്ന ജനശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് നിലമ്പൂര്‍ ഭാഗത്തേക്ക് കണക്ഷന്‍ കിട്ടുന്നത് സൗകര്യപ്രദമാണ്. നിലമ്പൂരില്‍നിന്ന് പുലര്‍ച്ചെ 3.00ന് മടങ്ങുന്ന ട്രെയിന്‍ വൈകീട്ട് 7.30ന് എറണാകുളത്തെത്തും. ഷൊര്‍ണ്ണൂരില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഷൊര്‍ണൂരില്‍ നിന്ന് ധാരാളം ദീര്‍ഘ ദൂര ട്രെയിനുകള്‍ക്ക് കണക്ഷനും ലഭിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കും വളരെയേറെ ഉപകരിക്കും.

നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും യാത്രക്കാര്‍ക്ക് ദൂരയാത്രക്ക് ഇത് വളരെ സൗകര്യപ്രദമാകും. നിലമ്പൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ പി.വി.അബ്ദുള്‍ വഹാബ് എം.പി, നിലമ്പൂര്‍ മൈസൂര്‍ റയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍, വ്യാപാരിവ്യവസായി പ്രതിനിധികള്‍ എന്നിവരുമായി നടന്ന ചര്‍ച്ചക്ക് ശേഷം റയില്‍വേ ഡിവിഷനല്‍ മാനേജര്‍ പ്രതാപ് സിങ് ഷാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+