മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി മലപ്പുറത്ത് പെരുന്നാള്‍ നമസ്‌കാരവും സല്‍ക്കാരവും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പെരുന്നാള്‍ സുദിനത്തില്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ഭിന്നശേഷിക്കാരുടെ നിസ്‌കാരത്തിന്റെയും സല്‍ക്കാരത്തിന്റെയും വേദിയായി. അരക്കു താഴെ തളര്‍ന്നവര്‍, പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തവര്‍, വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമായി മാറുകയായിരുന്നു മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലെ പെരുന്നാള്‍ ആഘോഷം. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി സംഘടിപ്പിച്ച പെരുന്നാള്‍ നിസ്‌കാരത്തില്‍ ജില്ലയിലുള്ളവര്‍ക്ക് പുറമെ ജില്ലക്ക് പുറത്ത് നിന്നുമുള്ളവരും സംഗമിച്ചു.

ഭക്ഷണവും പായസവും അവരുടെ മനം നിറച്ചു. നിസ്‌കാരത്തിന് ശേഷം ഗ്രാന്റ് മസ്ജിദ് വരാന്തയിലിരുന്ന് പെരുന്നാള്‍ വിശേഷം പങ്കുവെച്ചു. മഅ്ദിന്‍ അക്കാദമി നല്‍കിയ വസ്ത്ര കിറ്റുമായാണ് അവര്‍ തിരിച്ചു പോയത്. പെരുന്നാള്‍ നിസ്‌കാരത്തിന് സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കി.

news

ഭിന്നശേഷിക്കാരുടെ സൗകര്യം കണക്കിലെടുത്ത് രാവിലെ പതിനൊന്ന് മണിക്കായിരുന്നു നിസ്‌കാരത്തിനും മറ്റുമുള്ള സൗകര്യം ഒരുക്കിയത്. രാവിലെ 7.30 ന് നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി നേതൃത്വം നല്‍കി. അബ്ദുസ്സലാം ബാഖവി പൊടിയാട് ഈദ് സന്ദേശം നല്‍കി.

Malappuram
English summary
Ramzan prayers and programs for disabled persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X