മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

14വയസ്സുകാരി, തൂക്കം 120കിലോ, ദിവസം ഭക്ഷണം കഴിക്കുന്നത് 25തവണ, അപൂര്‍വ്വ രോഗബാധിതയായ പെണ്‍കുട്ടിയെ സഹായിക്കാന്‍ കലക്ടര്‍ രംഗത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രായം 14വയസ്സ്, തൂക്കം 120കിലോ, ദിവസം ഭക്ഷണം കഴിക്കുന്നത് 25തവണ,പൊന്നാനിയിലെ അപൂര്‍വ്വ രോഗബാധിതയായ പെണ്‍കുട്ടിക്ക് സഹായ വാഗ്ദാനവുമായി മലപ്പുറം കലക്ടര്‍ അമിത് മീണ രംഗത്ത്. സ്വന്തമായ വീടോ സ്ഥലമോ ഇല്ലാത്ത അപൂര്‍വ രോഗവുംപേറി ദുരിതം അനുഭവിക്കുന്ന ഗോപികയുടെ ദയനീയത തിരിച്ചറിഞ്ഞാണ് ജില്ലാ കലക്ടര്‍ ഇവരെ സഹായിക്കാനെത്തിയ സന്നദ്ധ സംഘടനയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

<strong>ക്ലാസ് കട്ട് ചെയ്ത് മറൈൻ ഡ്രൈവിലെത്തിയാൽ കുടുങ്ങും... മ​​റൈ​​ൻ ഡ്രൈ​​വ് വോ​​ക്ക്‌​​വേ​​യി​​ൽ പോലീസ് നിരീക്ഷണം, ദിവസവും പിടിയിലാകുന്നത് നൂറോളം വിദ്യാർത്ഥികൾ!!</strong>ക്ലാസ് കട്ട് ചെയ്ത് മറൈൻ ഡ്രൈവിലെത്തിയാൽ കുടുങ്ങും... മ​​റൈ​​ൻ ഡ്രൈ​​വ് വോ​​ക്ക്‌​​വേ​​യി​​ൽ പോലീസ് നിരീക്ഷണം, ദിവസവും പിടിയിലാകുന്നത് നൂറോളം വിദ്യാർത്ഥികൾ!!

ഇവരുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് സ്ഥലം കണ്ടെത്തി വീടൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.എരമംഗലം സ്വദേശിയായ ഗോപികക്ക് 14 വയസ്സാണ് പ്രായം. ഗോപികയുടെ ശരീര ഭാരം 120 കിലോ. ജന്മനാ ഓട്ടിസമുള്ള ഗോപികക്ക് പരസഹായം കൂടാതെ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാനാകില്ല. ബിജു ബിന്ദു ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയവളാണ് ഗോപിക. ഓട്ടിസത്തിന്റെ ദുരിതങ്ങള്‍ക്കൊപ്പം ഗോപികക്ക് എപ്പോഴും വിശപ്പാണ്. വിശപ്പ് സഹിക്കാനാവാതെ ഗോപിക ഉറക്കെ കരയും. ഒരു ദിവസം 25 തവണയാണ് ബിന്ദു ഗോപികക്ക് ഭക്ഷണം നല്‍കുന്നത്.

Gopika

മുലകുടിക്കുന്ന പ്രായത്തില്‍ തന്നെ ഗോപികക്ക് അമിതമായ വിശപ്പുണ്ടെന്ന് മനസിലാക്കിയിരുന്നു. അതൊരു രോഗമാണെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി.തലച്ചോറിലെ ഹൈപ്പോതലാമസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതാണ് ഗോപികയുടെ അടങ്ങാത്ത വിശപ്പിന് കാരണം. ഓട്ടിസത്തിന് പുറമെ ഇങ്ങനെ ഒരു രോഗം കൂടി മകള്‍ക്കുണ്ടെന്നറിഞ്ഞത് കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി അവര്‍ മകളെ ചികില്‍സിച്ചു. അപ്പോഴാണ് ഗോപിക മാനസികരോഗത്തിന് കൂടി അടിമയാണെന്നറിയുന്നത്. വേനല്‍ക്കാലങ്ങളില്‍ ഗോപിക രൂക്ഷമായി മാനസികാസ്വസ്ഥയാകും. തടഞ്ഞു നിറുത്താന്‍ ബിന്ദു ഏറെ പാടുപെടും.

ഇപ്പോള്‍ ഗോപികയുടെ ചികിത്സ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ഏറ്റെടുത്തിട്ടുണ്ട്.വീടും സ്ഥലവും വിറ്റാണ് ബിജുവിനെ ചികില്‍സിച്ചത്.അടുത്ത വീടുകളില്‍ നിന്ന് അരിയും മറ്റും കടം വാങ്ങിയാണ് ബിന്ദു ഇക്കാലമത്രയും മകളെയും ഭര്‍ത്താവിനെയും നോക്കിയത്. ഒരുവിധത്തില്‍ ബിജു ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഹൃദ്രോഗത്തിന്റെ രൂപത്തില്‍ വിധി വീണ്ടും കടന്നാക്രമിച്ചത്.ഉടനെ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ അഞ്ചുമാസം കഴിഞ്ഞു. പകല്‍ സമയത്ത് ഓട്ടോ റിക്ഷ ഓടിച്ചു മകളെ ചികിത്സിക്കാനുള്ള പണം കണ്ടെത്തുകയാണ് ബിജു.ഓട്ടിസത്തിനും മാനസിക രോഗത്തിനും ചികിത്സ തേടുന്നുണ്ട് ഗോപിക. എന്നാല്‍ ഹൈപ്പോതലാമസിലെ പ്രശ്നത്തിന് മരുന്നില്ല. മരണം വരെ ഗോപികയെ ഈ വിശപ്പ് വിടാതെ പിന്തുടരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വയലന്റ് ആകുന്ന സന്ദര്‍ഭങ്ങളില്‍ ഗോപികയെ ശാന്തമാക്കുന്നതിനുള്ള മരുന്ന് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. എട്ടാം വയസ്സില്‍ പ്രായപൂര്‍ത്തി ആകുക കൂടി ചെയ്തതോടെ ശരീരത്തിന്റെ ഭാരം വര്‍ധിക്കാന്‍ തുടങ്ങി. ശരീരത്തിന് യാതൊരു വിധ വ്യായാമവും ഇല്ലാത്തതിനാല്‍ ശരീരത്തിന്റെ പലഭാഗങ്ങളും പൊട്ടാനും തുടങ്ങിയിട്ടുണ്ട്.തന്റെ മകളെ അടച്ചുറപ്പുള്ള വീട്ടില്‍ താമസിപ്പിക്കണം, മരണം വരെ വിശപ്പ് മാറ്റാന്‍ കഴിയണം ഇത് മാത്രമാണ് ബിന്ദുവിനു മുന്നിലെ ആവശ്യങ്ങള്‍. മകളെ ഒറ്റക്കാക്കി ജോലിക്ക് പോകാനുള്ള സാഹചര്യവും ഇല്ല. ഗോപികയുടെ മൂത്ത സഹോദരന്‍ പഠനം അവസാനിപ്പിച്ചു. 17 വയസ്സില്‍ കുടുംബത്തെ നിലനിര്‍ത്തുന്നതിന് വേണ്ടി അധ്വാനിക്കുകയാണ്. ജില്ലാ കലക്ടറുടെ ഇടപെടലില്‍ ഏറെ പ്രതീക്ഷയിലാണ് ഈ കുടുംബം.

Malappuram
English summary
Rare disease by girl in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X