മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരൾ, കുടൽ‌, വൃക്ക... എല്ലാം സ്ഥാനം തെറ്റിയ നിലയിൽ, മലപ്പുറത്ത് നാലര വയസുകാരന് അപൂർവ്വ രോഗം, സഹായത്തിനായി നാട്ടുകാർ കൈകോർക്കുന്നു...

  • By Desk
Google Oneindia Malayalam News

മലപ്പുറം: അപൂര്‍വ രോഗം ബാധിച്ച് കിടപ്പാലായ നാലരവയസ്സുകാരനെ സഹായിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ചാണ് കുഞ്ഞിന്റെ ചികിത്സാ സഹായത്തിലനായി കൈകോര്‍ക്കുന്നത്.

<strong>വിധവാ പെൻഷന്റെ എണ്ണം ഹാജരാക്കിയില്ല... വെബ്സൈറ്റും ഓണല്ല, റാന്നി-പെരിനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ!</strong>വിധവാ പെൻഷന്റെ എണ്ണം ഹാജരാക്കിയില്ല... വെബ്സൈറ്റും ഓണല്ല, റാന്നി-പെരിനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ!

അപൂര്‍വ രോഗ ബാധിതനായ ചേളാരി അരീപ്പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന ചെറുവാനത്ത് മീത്തല്‍ ഫൈസലിന്റെയും ഹഫ്സത്തിന്റെയും മൂത്ത മകന്‍ റിനു അന്‍ഷികിന്റെ ചികിത്സയ്ക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് ചാക്യാടന്‍ എന്നിവര്‍ രക്ഷാധികാരികളായി സമിതിയുണ്ടാക്കിയത്.

Ashik

ജന്മനാ തന്നെ കരള്‍, കുടല്‍, വൃക്ക എന്നിവയെല്ലാം സ്ഥാനം മാറിക്കിടന്ന കുട്ടിക്ക് ജനിച്ചതിന്റെ പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി. ആറ് മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോഴും കഴുത്തുറച്ചിട്ടില്ല. ഇടയ്ക്കിടെ പനിയും അപസ്മാരവും വരും. മാസത്തില്‍ പകുതി ദിവസവും ആശുപത്രിയില്‍ ഐ.സി.യു.വിലോ വെന്റിലേറ്ററിലോ കിടക്കേണ്ട അവസ്ഥയാണ്. ദിവസവും ഫിസിയോ തെറാപ്പി നടത്തുന്നുണ്ട്.

പ്രമുഖ സ്വകാര്യ ആശുപത്രികളിലും കോഴിക്കോട്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളിലും ചികിത്സ നടത്തിയിരുന്നു. മൂന്നുമാസം തുടര്‍ച്ചയായി ചികിത്സ നല്‍കിയാല്‍ ഇരിക്കാനും തുടര്‍ ചികിത്സയിലൂടെ നടക്കാനും കഴിയുമെന്ന് ചേളാരിയിലെ ആയുര്‍വേദ ഡോക്ടറായ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞിട്ടുണ്ട്. ദിവസം രണ്ടായിരം രൂപയുടെ മരുന്നുകള്‍ വേണം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫായിസും കുടുംബവും.

കോഴിക്കോട് നന്തിയിലെ ദാറുസ്സലാം യത്തീംഖാനയില്‍ നിന്ന് ദാരിമി ബിരുദം നേടിയ ഫായിസ് ഹൗസ് കീപ്പിങ് സ്ഥാപനം നടത്തിയിരുന്നു. മകന്റെ ചികിത്സാ ചെലവുകള്‍ക്കായി സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറി അവിടെ ജീവനക്കാരനായി തുടരുകയാണ്. ആശുപത്രിവാസം കാരണം ലക്ഷങ്ങളുടെ ബാധ്യതയുമുണ്ട്. നാട്ടുകാരുണ്ടാക്കിയ സഹായ സമിതിയാണ് ഇനി പ്രതീക്ഷ. വാര്‍ഡംഗം കെ.ഇ. ഉണ്ണിക്കമ്മു ചെയര്‍മാനും പി. നാരായണന്‍ ജനറല്‍ കണ്‍വീനറും എം.പി. ജനാര്‍ദനന്‍ ട്രഷററുമായ സമിതി

തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍- TRBA100010010773, IFSC-1CIC-0000103, വിദേശത്ത് നിന്നു പണമയക്കാന്‍ റൂറല്‍ ബാങ്കിന്റെ റിനു അന്‍ഷിക് ചികിത്സാ സഹായനിധി AC.No- 16470200001003, IFSC- FDRL0001647.

Malappuram
English summary
Rare Disease caught in 4 yearsols boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X