മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേരിയിൽ അപൂര്‍വ്വ ശസ്ത്രക്രിയ... വീട്ടമ്മയുടെ കണ്ണില്‍ നിന്നും 15സെന്റീ മീറ്ററില്‍ കൂടുതല്‍ നീളമുള്ള വിരയെ പുറത്തെടുത്തു!!

  • By Desk
Google Oneindia Malayalam News

മഞ്ചേരി: അപൂര്‍വ ശസ്ത്രക്രിയയിലൂടെ മലപ്പുറം മൊറയൂരിലെ വീട്ടമ്മയുടെ കണ്ണില്‍ നിന്നും പതിനഞ്ച് സെന്റീ മീറ്ററില്‍ കൂടുതല്‍ നീളമുള്ള വിര പുറത്തെടുത്തു. മഞ്ചേരി ട്രീജി കണ്ണാശുപത്രിയിലാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയ. മൊറയൂര്‍ സ്വദേശിനി മറിയുമ്മയെന്ന അറുപത്തഞ്ചുകാരിയുടെ കണ്ണില്‍ നിന്നാണ് നേത്രരോഗ വിദഗ്ധനായ ഡോ. ഹാറൂണ്‍ പുറത്തെടുത്തത്.

<strong>ആന്തൂര്‍ നഗരസഭാ ഭരണനേതൃത്വത്തിനു വീഴ്ച പറ്റിയെന്ന് പി ജയരാജൻ; ശ്യാമളയെ വേദിയിലിരുത്തി വിമർശനം!!</strong>ആന്തൂര്‍ നഗരസഭാ ഭരണനേതൃത്വത്തിനു വീഴ്ച പറ്റിയെന്ന് പി ജയരാജൻ; ശ്യാമളയെ വേദിയിലിരുത്തി വിമർശനം!!

കണ്ണിന് കഠിനമായ വേദനയും ചുവപ്പു നിറവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ദിവസം മറിയുമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണിനകത്ത് ഡൈലോ ഫൈലേറിയ എന്ന പേരിലറിയപ്പെടുന്ന നീളന്‍ വിരയുണ്ടെന്ന് കണ്ടെത്തുകയായുന്നു. ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയാണ് തലയ്ക്കകത്തേക്ക് നീങ്ങാന്‍ ശ്രമിച്ച വിരയെ ഡോ. ഹാറൂണും സംഘവും അതിവിദഗ്ദമായി നീക്കം ചെയ്തത്.

Vira

മൃഗങ്ങളില്‍ മാത്രമാണ് ഇത്തരം വിരകള്‍ക്ക് ജീവന സാധ്യതയുള്ളത്. മനുഷ്യ ശരീരത്തില്‍ സാധാരണ ഗതിയില്‍ ഇവ ജീവിക്കുകയില്ല. പ്രായപൂര്‍ത്തിയായ വിരകള്‍ വളര്‍ത്തു മൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ തൊലിക്കുള്ളില്‍ പ്രചനനം നടത്തുന്നു. മൈക്രോ ഫൈലേറിയ എന്നറിയപ്പെടുന്ന ഇവ ഫീലിക്‌സ് കൊതുകുകളിലൂടെ മനുഷ്യ ശരീരത്തിലെത്തും. മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ നശിക്കുന്ന ഇത്തരം മൈക്രോ ഫൈലേറിയകളില്‍ അപൂര്‍വ്വം ചിലത് നശിക്കാതെ രക്തത്തിലൂടെ കണ്ണുകള്‍ക്കകത്തേക്കാണ് എത്തുന്നതാണ്. ആസ്‌ത്രേലിയയിലും മറ്റുമുള്ള ചില വര്‍ഗ്ഗം വിരകള്‍ ഇത്തരത്തില്‍ ചേക്കേറുന്നത് ശ്വാസ കോശത്തിലേക്കോ തലച്ചോറിലേക്കോ ആണ്. ഇത് ഏറെ അപകടകരമാണ്. വീട്ടില്‍ നായ, പൂച്ച എന്നിവയെ വളര്‍ത്തുന്നവര്‍ ഇവയുടെ രക്ത സാമ്പിളുകള്‍ വെറ്ററിനറി ആശുപത്രികളില്‍ പരിശോധനക്ക് വിധേയമാക്കുന്നത് ഇത്തരം രോഗങ്ങള്‍ പകരുന്നത് തടയാനാകുമെന്ന് ആശുപത്രി എം ഡി ഒ എ വഹാബ് അഭിപ്രായപ്പെട്ടു.

Malappuram
English summary
Rare surgery in Manjeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X