മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അക്ഷയകേന്ദ്രത്തിന് പിന്നാലെ ഭിന്നലിംഗക്കാര്‍ക്ക് റേഷന്‍കാര്‍ഡും: ആദ്യകാര്‍ഡ് ലഭിച്ചത് മലപ്പുറത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഭിന്നലിംഗക്കാര്‍ക്ക് അക്ഷയകേന്ദ്രം തുടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നാലെ റേഷന്‍കാര്‍ഡ് ലഭിച്ചുതുടങ്ങി. ഒരു കാലത്ത് സാമൂഹികമായ അവഗണനയും അവഹേളനവും ഏറ്റുവാങ്ങേണ്ടി വന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കിത് നല്ല കാലമാണ്. തിരൂരിലാണ് നഗരസഭയുടെ അനുമതിയോടെ ഭിന്നലിംഗക്കാരുടെ സംസ്ഥാനത്തെ തന്നെ ആദ്യ അക്ഷയകേന്ദ്രം വരുന്നത്. ഭിന്നലിംഗക്കാരുടെ സംഘടനയായ അദ്വൈത കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് നേഹ.സി. മേനോനാണ് കേരളത്തില്‍ ആദ്യമായി റേഷന്‍ കാര്‍ഡ് അനുവദിച്ചതും.

<strong>ബിജെപിയുടെ ആ പരിപ്പും വേവില്ല, ബിജെപി നേതാക്കളെ വിറപ്പിച്ച യതീഷ് ചന്ദ്രയെ പിണറായി കൈവിട്ടേക്കില്ല</strong>ബിജെപിയുടെ ആ പരിപ്പും വേവില്ല, ബിജെപി നേതാക്കളെ വിറപ്പിച്ച യതീഷ് ചന്ദ്രയെ പിണറായി കൈവിട്ടേക്കില്ല

അക്ഷയ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതോടെ സാമൂഹിക മേഖലയില്‍ സജീവമാകാനൊരുങ്ങുകയാണണിവര്‍. തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്റഡറി സ്‌കൂള്‍ പരിസരത്താണ് ഇവരുടെ അക്ഷയകേന്ദ്രം വരുന്നത്. സമൂഹത്തില്‍ സജീവമാവുന്നതിന്റെ ഭാഗമായാണ് ജനസേവനരംഗത്തും ചുവടുറപ്പിക്കുന്നതെന്ന് നേഹ.സി . മേനോന്‍ പറഞ്ഞു. അക്ഷയ സംരംഭം തുടങ്ങാന്‍ തിരൂര്‍ നഗരസഭയാണ് ചരിത്രപരമായ അനുമതി നല്‍കിയത്. നഗരസഭാ ഭരണസമിതി യോഗത്തില്‍ അക്ഷയ സെന്ററിനായുള്ള പ്രമേയം അംഗീകരിക്കുകയായിരുന്നു. സ്വന്തമായി സംരംഭമാകുന്നതോടെ സ്വയംപര്യാപ്ത കൈവരിക്കാമെന്ന പ്രതീക്ഷയിലാണിവര്‍.

transgenders7-

നേരത്തെ മലപ്പുറം ജില്ലയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കോളജ് വിദ്യാര്‍ഥിയായ റിയ ഇഷയ്ക്കു വേണ്ടി ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമാത്രമായി മലപ്പുറം ഗവ. കോളജില്‍ ബാത്ത്റൂം തുറന്നിരുന്നു. നിലവില്‍ സ്ത്രീ-പുരുഷ ബാത്ത്റൂമുകള്‍ മാത്രമാണുള്ളത്. ഇവിടങ്ങളില്‍ കയറിയാല്‍ അറപ്പുളവാക്കുന്ന നോട്ടവും അവഹേളനവും അനുഭവിക്കേണ്ടിവരുന്നതായി ട്രാന്‍സ്ജെന്‍ഡറുകള്‍ പറയുന്നു. മലപ്പുറം ഗവ. കോളജില്‍ ഒന്നാംവര്‍ഷ സാമ്പത്തികശാസ്ത്രത്തിനാണ് റിയ പഠിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രത്യേക അനുമതിയോടെയുള്ള ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുള്ള സംവരണ സീറ്റിലൂടെയായിരുന്നു പ്രവേശനം.

കോഴിക്കോട് സ്വദേശിനിയായ റിയ രണ്ടര വര്‍ഷമായി പെരിന്തല്‍മണ്ണയിലാണു താമസം. പാരാ ലീഗല്‍ വളണ്ടിയര്‍കൂടിയായ റിയയുടെ പ്രധാനലക്ഷ്യം ട്രാന്‍സ്ജെന്‍ഡറുകളുടെ ശാക്തീകരണമാണ്. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ലോക് അദാലത്ത് ജഡ്ജിംഗ് പാനലില്‍ അംഗമാ ഇവര്‍ നേരത്തെ ബംഗളുരുവില്‍നിന്നു ഫാഷന്‍ ഡിസൈനിങില്‍ ബിരുദം നേടിയിരുന്നു. തുടര്‍പഠനത്തിനുള്ള പണം കണ്ടെത്തുന്നുതും ഫാഷന്‍ ഡിസൈനിങ് വഴിയാണ്.
തനിക്കുമാത്രമായി ലഭിച്ച ബാത്ത്റൂം മറ്റുള്ളവര്‍ ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നു റിയ പറഞ്ഞു. ബാത്തൂറൂമിനു മുകളിലായി വിദ്യാര്‍ഥികള്‍ ടി.ജി. ഫ്രണ്ട്ലി ബാത്ത്റൂം എന്ന ബോര്‍ഡ് വച്ചിട്ടുണ്ട്.

Malappuram
English summary
ration card to transgenrders in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X