മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ ഇടതും എസ്ഡിപിഐയും പിന്തുണച്ചു, യുഡിഎഫിന് തലവേദനയായി ലീഗ് വിമത

Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗിന്റെ കോട്ടയില്‍ വന്‍ തലവേദനയായി വിമത ശല്യം. പ്രമുഖ നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ തന്നെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ അതിനേക്കാളും വലിയ പ്രശ്‌നമായി മാറിയിരിക്കുന്നത് ഇവര്‍ക്കുള്ള പിന്തുണയാണ്. എല്‍ഡിഎഫും എസ്ഡിപിഐയും ചേര്‍ന്ന് ലീഗ് വിമതയെ പിന്തുണച്ചിരിക്കുകയാണ്. മലപ്പുറം നഗരസഭയിലെ 38ാം വാര്‍ഡിലാണ് ഇടതുപക്ഷവും എസ്ഡിപിഐയും ഒരുമിച്ച് ലീഗ് വിമതയെ പിന്തുണയ്ക്കുന്നത്.

1

38ാം വാര്‍ഡായ ഭൂതാനം കോളനിയില്‍ നേതൃത്വത്തോട് ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മൈമൂന നാസറാണ് മത്സരിക്കുന്നത്. ഈ വാര്‍ഡിലെ വോട്ടറാണ് പികെ കുഞ്ഞാലിക്കുട്ടി. ഇവിടെ പരാജയപ്പെട്ടാല്‍ അത് മുസ്ലീം ലീഗിന് തന്നെ വലിയ നാണക്കേടായി മാറും. ലീഗ്-കെഎംസിസി പ്രവര്‍ത്തകനായ അബ്ദുനാസറിന്റെ ഭാര്യയാണ് ഇവര്‍. നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ മുസ്ലീം ലീഗിന് വിമത സ്ഥാനാര്‍ത്ഥി എന്നത് തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇവരെ അനുനയിപ്പിക്കാന്‍ ലീഗ് നേതൃത്വം ശ്രമിച്ചെന്നാണ് സൂചന. പക്ഷേ പരാജയപ്പെട്ടിരിക്കുകയാണ്.

വിമത നീക്കം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് എല്‍ഡിഎഫും എസ്ഡിപിഐയും പിന്തുണയുമായി എത്തിയത്. മണ്ഡലത്തില്‍ പത്മിനിയായിരുന്നു എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. എന്നാല്‍ പത്മിനിയുടെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫ് മരവിപ്പിക്കുന്നതാണ് കണ്ടത്. പിന്നീട് മൈമൂനയ്ക്ക് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അവസരം മുതലെടുക്കാന്‍ പിന്നാലെ തന്നെ എസ്ഡിപിഐയും പിന്തുണ പ്രഖ്യാപിച്ചു. യുഡിഎഫിന് ഇവിടെ കെകെ ആയിഷാബിയാണ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്.

അതേസമയം അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവുമെന്ന് നേരത്തെ നടന്‍ ജോയ് മാത്യു പറഞ്ഞിരുന്നു. ലീഗിന്റെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായ അവകാശപ്പെടലുകള്‍ ഉണ്ടാകുമെന്നും ജോയ് മാത്യു പറയുന്നു. കുറഞ്ഞ പക്ഷം കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയെങ്കിലുമാവും. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ഷാമമില്ല. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും പുറമേ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി കസേരയില്‍ താല്‍പര്യമുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പിരിയുമെന്നും ജോയ് മാത്യു പറഞ്ഞു.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

Malappuram
English summary
rebel candidate in pk kunhalikkutty's ward ldf and sdpi annoucnes their support to her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X