മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ഇതുവരെ തിരിച്ചെത്തിയത് 80000 പേര്‍; പ്രവാസികള്‍ക്ക് സ്വന്തം വീടുകളില്‍ നിരീക്ഷണം

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ലോക്ക് ഡൗണ്‍ കാലത്ത് തിരിച്ചെത്തിയത് 80000ത്തോളം പേര്‍. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 79214 പേരാണ് തിരിച്ചെത്തിയത്. വരും ദിവസങ്ങളില്‍ വന്‍തോതില്‍ മടങ്ങിവരവുണ്ടാകുമെന്നാണ് വിവരം. ഗള്‍ഫ് നാടുകളില്‍ ജോലി നഷ്ടമായും ശമ്പളം കുറച്ചുമുള്ള പ്രതിസന്ധിയില്‍ ഒട്ടേറെ മലപ്പുറത്തുകാര്‍ കഴിയുന്നുണ്ട്. വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ ഇവര്‍ കൂട്ടത്തോടെ തിരിച്ചെത്തും. ഈ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജില്ലാ ഭരണകൂടം ചര്‍ച്ച ചെയ്തിട്ടുണ്ട്.

pl

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം വീടുകള്‍ തന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കാം. അതിനുള്ള സൗകര്യം വീട്ടിലുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെടണം. പ്രവാസികള്‍ക്ക് വീട്ടില്‍ സൗകര്യമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാം. അവര്‍ പരിശോധന നടത്തിയ ശേഷം അനുമതി നല്‍കും. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലും കഴിയാം. ക്വാറന്റൈന്‍ നിരീക്ഷണത്തിന് നടപടികള്‍ ലളിതമാക്കിയിരിക്കുകയാണിപ്പോള്‍.

വീട്ടിലായാലും ക്വാറന്റൈന്‍ സെന്ററുകളിലാണെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. നിരീക്ഷണ കാലയളവില്‍ വീട്ടുകാര്‍ക്കൊപ്പം താമസിക്കരുത്. എന്നാല്‍ ഭക്ഷണം എത്തിച്ചുനല്‍കാം. സമ്പര്‍ക്കമില്ലെന്ന് ഉറപ്പാക്കണം. ജില്ലയില്‍ എട്ട് വീടുകള്‍ ഇതിനകം ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. പ്രവാസികള്‍ക്ക് യാത്രയ്ക്ക് മുമ്പ് തന്നെ വീടുകള്‍ ക്വാറന്റൈന്‍ കേന്ദ്രമായി തിരഞ്ഞെടുക്കാം. വിമാനത്താവളത്തിലെത്തിയാലും ഇതിന് അവസരമുണ്ട്. വെബ് സൈറ്റ് വഴിയാണ് ഇക്കാര്യം അറിയിക്കേണ്ടത്.

ജില്ലയില്‍ ഇന്നലെ ആര്‍ക്കും പുതുതായി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചില്ല. 729 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 12,576 പേരാണ് ഇപ്പോള്‍ ജില്ലയില്‍ മൊത്തം നിരീക്ഷണത്തിലുള്ളത്. 202 പേര്‍ വിവിധ ആശുപത്രികളിലാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 198 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. അതേസമയം, മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി.

Malappuram
English summary
Relief for expats in Malappuram: Home will be selected to quarantine center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X