മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തിന് ആശ്വാസം; ഇന്ന് കൊറോണ രോഗികളില്ല, നാല് പേരുടെ രോഗം ഭേദമായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ ഇന്ന് ആര്‍ക്കും പുതുതായി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. 729 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 12,576 പേരാണ് ഇപ്പോള്‍ ജില്ലയില്‍ മൊത്തം നിരീക്ഷണത്തിലുള്ളത്. 202 പേര്‍ വിവിധ ആശുപത്രികളിലാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 198 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.

X

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേര്‍ കോവിഡ് മുക്തരായി.

കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,30,157 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,28,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1204 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കര്‍ണാടക ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കൊറോണ പരിശോധനയ്ക്ക് 650 രൂപ, തിരഞ്ഞെടുപ്പ് നീട്ടികര്‍ണാടക ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കൊറോണ പരിശോധനയ്ക്ക് 650 രൂപ, തിരഞ്ഞെടുപ്പ് നീട്ടി

കഴിഞ്ഞ 24 മണിക്കൂറിനിടെ 3206 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 65,002 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 62,543 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 106 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

നരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനംനരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനം

മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...

Malappuram
English summary
Relief for Malappuram: No Coronavirus case reported today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X