Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുഞ്ഞിനെ കര്‍ണാടകയില്‍ നിന്നും വിലക്കുവാങ്ങിയെന്ന്: മമ്പാട് സ്വദേശികള്‍ക്കെതിരെ അന്വേഷണം

മലപ്പുറം: നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കര്‍ണാടകയില്‍ നിന്നും വിലക്കുവാങ്ങിയെന്ന വിവരത്തെ തുടര്‍ന്ന് മലപ്പുറം മമ്പാട് സ്വദേശികള്‍ക്കെതിരെ അന്വേഷണം തുടങ്ങി. മമ്പാട് സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ വില കൊടുത്ത് വാങ്ങിയതാണെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മലപ്പുറം ശിശുക്ഷേമ സമിതിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നാലു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ നിലമ്പൂരിലെ വീട്ടില്‍ നിന്നു കണ്ടെത്തിയത്.

കുഞ്ഞുങ്ങളില്ലാത്ത ദന്പതികള്‍ കര്‍ണാടക സ്വദേശിയില്‍ നിന്നു കുഞ്ഞിനെ വില കൊടുത്തു വാങ്ങുകയാണുണ്ടായതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നു സിഡബ്യൂസി നിര്‍ദേശാനുസരണം നിലമ്പൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിനെ മലപ്പുറത്തെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റി. ദന്പതികളോട് ഇന്നു ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് കുഞ്ഞിനെ കൈമാറിയ കര്‍ണാക സ്വദേശികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.

childline

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ നിയമപ്രകാരം സാധിക്കുമെങ്കിലും ഇതിനു മുതിരാരെ നിയമവിരുദ്ധമായ രീതിയില്‍ കുഞ്ഞിനെ വാങ്ങിയതിനെതിരെയാണ് കേസ്. നിലവില്‍ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ വേണ്ടവര്‍ ഓണ്‍ലൈനായി സര്‍ക്കാര്‍ നിഷക്കര്‍ഷിക്കും അപേക്ഷ നല്‍കുകയും കാത്തിരിക്കുകയുംവേണം. ഇത്തരത്തില്‍ നിയമപരമായി കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനമാത്രമാണു സാധിക്കുകയുള്ള്ു. ഇതിനാല്‍തന്നെ നിയമ നൂലാമാലകള്‍ നിരവധിയുള്ളത് ദത്തെടുക്കാനെത്തുന്നവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പരാതികളുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+