മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശക്തമായ മഴയില്‍ നിളയില്‍ കുടുങ്ങിയ കന്നുകാലികളെ രക്ഷപ്പെടുത്താന്‍ ദ്രുതകര്‍മസേനയെത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: അതിശക്തായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന നിളയിലെ തുരുത്തുകളില്‍ കുടുങ്ങിപ്പോയ കന്നുകാലികളെ രക്ഷപ്പെടുത്താന്‍ ദ്രുതകര്‍മസേനയെത്തി. ദ്രുതകര്‍മസേനയുടെ തൃശൂര്‍ റേഞ്ചിലെ ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഭാരതപ്പുഴയിലെത്തി കാലികളെ രക്ഷപ്പെടുത്തിത്തുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന അതിശക്തമായ മഴയാണ് കാലികളെ ദുരിതത്തിലാക്കിയത്.

rescue

നിളയില്‍പ്പെട്ട കന്നുകാലികള്‍ക്കായി ദ്രുതകര്‍മസേന തിരച്ചില്‍ നടത്തുന്നു.

നിളയോരത്തുള്ള പല കന്നുകാലിക്കച്ചവടക്കാരും ചന്തയില്‍ നിന്ന് കൊണ്ടുവന്ന കന്നുകാലിക്കുഞ്ഞുങ്ങളെ ഭാരതപ്പുഴയോരത്ത് തള്ളുന്നത് പതിവാണ്. മാസങ്ങളായി പുഴയിലും പരിസരത്തും മേഞ്ഞ് നടക്കുന്ന ഇവകളെ പിന്നീട് കൊണ്ടുപോയി വന്‍ലാഭത്തിന് വില്‍ക്കുകയാണ്. വെള്ളം കുറഞ്ഞ സമയത്ത് പുഴയിലേക്ക് പുല്ല് തേടിയിറങ്ങുന്ന കാലികള്‍ പലപ്പോഴും ഇതുപോലെ പുഴയില്‍ പെട്ടുപോകാറുണ്ട്.

ആഴ്ചകള്‍ക്ക് മുമ്പ് കുറ്റിപ്പുറം ഭാഗത്ത് വെള്ളം പൊങ്ങി പുഴയില്‍ കുടുങ്ങിയ പോത്തുകളെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇത്തവണ പ്രതീക്ഷക്കപ്പുറത്തെ ജലവിതാനമാണ് ഭാരതപ്പുഴയില്‍. അതുകൊണ്ട് തന്നെ നൂറുകണക്കിന് കാലികളാണ് പലയിടങ്ങളിലായി കുടുങ്ങിയത്. ഏതായാലും മിണ്ടാപ്രാണികളുടെ ജീവന്‍ രക്ഷിക്കാനായി ദ്രുതകര്‍മ്മസേന തന്നെ രംഗത്തെത്തിയത് നാട്ടുകാരിലും ആശ്വാസമുളവാക്കി. മൂന്നെണ്ണത്തിനെ രക്ഷപ്പെടുത്തി. നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുമെന്ന് സംഘം അറിയിച്ചു.

Malappuram
English summary
rescued cattles trapped in nila river due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X