ഭക്ഷത്തില്‍ പുഴു; പരാതിയില്‍ ഹോട്ടല്‍ അടപ്പിച്ചു; യുവാവിനോട് 1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമ
മലപ്പുറം: ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചതിനെ തുടര്‍ന്ന് പരാതി നല്കി ഹോട്ടല്‍ അടപ്പിച്ച യുവാവിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടലുടമ. വളാഞ്ചേരി സ്വദേശി വി ജിഷാദിനെതിരെയാണ് ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാര്‍ച്ച് 12ന് ആയിരുന്നു സംഭവം.
കുടുംബത്തോടൊപ്പം കോട്ടക്കലിലെ സാങ്കോസ് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. അവിടെ നിന്ന് ബ്രോസ്റ്റ് ഓര്‍ഡ് ചെയ്ത് കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഉടന്‍ ഹോട്ടല്‍ ജീവനക്കാരെ വിളിച്ച് കാര്യം അറിയിച്ചു. എന്നാല്‍ ഇവിടെ ഇങ്ങനെയാണെന്നും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നാണ് അവരുടെ മറുപടിയെന്ന് ജിഷാദ് പറഞ്ഞു.

ഭക്ഷണം കഴിച്ചതിന്റെ ബില്‍ നല്കി, കഴിച്ച ഭക്ഷണം പാര്‍സല്‍ വാങ്ങി യുവാവ് വിവിധ വകുപ്പുകളില്‍ പരാതി നല്‍കുകയായിരുന്നു. പിറ്റേ ദിവസം ഭക്ഷ്യസുരക്ഷ ജീവനക്കാര്‍ എത്തി ഹോട്ടല്‍ അടപ്പിച്ച് 7500 രൂപ പിഴ ഈടാക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭക്ഷണ സാമ്പിള്‍ അധികൃതര്‍ ശേഖരിച്ചത്. അതുവരെ ഭക്ഷണം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു.
ഇത്രയും ദിവസം ഫ്രീസറില്‍ സൂക്ഷിച്ചതിനാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതോടെ ഹോട്ടല്‍ ഉടമ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഹോട്ടല്‍ ഉടമ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ജിഷാദ് ആരോപിക്കുന്നു.
ഇതിന് ശേഷം ജിഷാദിനെതിരെ മലപ്പുറത്ത് കെ എച്ച് ആര് ഒയുടെ നേതൃത്വത്തില്‍ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. ഹോട്ടലിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പിന്നാലെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള വക്കീല്‍ നോട്ടീസ് ജിഷാദിന് ലഭിക്കുകയായിരുന്നു.
ഹോട്ടല്‍ ഉടമയുടെ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മംഗാലപുരത്തെ കോടതിയില്‍ ആഗസ്റ്റ് 30ന് ഹാജരാകണമെന്ന നോട്ടീസും ലഭിച്ചു. ഇതുമായുള്ള നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ജിഷാദിന്റെ തീരുമാനം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications