മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബലി കര്‍മം കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് മാത്രം; കടകള്‍ തുറക്കുന്നതിന് ഇളവ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ചുളള ബലി കര്‍മത്തിന് അഞ്ച് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. 2005ലെ ദുരന്ത നിവാരണ നിയമം-വകുപ്പ് 26 (2) 30 (2) (5), 34 എന്നിവ പ്രകാരമാണ് ഉത്തരവ്. ബലികര്‍മ വേളയിലും മാംസം വിതരണം ചെയ്ത് വീടുകളിലെത്തി വിതരണം ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രോട്ടോക്കോള്‍ മുഴുവന്‍ പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മം നടത്താന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നിന്ന് ബലികര്‍മം നടത്തി പ്രോട്ടോക്കോള്‍ പാലിച്ച് മാംസവിതരണം നടത്താം.

C

ബലിപെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 29, 30 തീയതികളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് കോവിഡ് മുഖ്യ സമിതി യോഗം അനുമതി നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇതേ ദിവസങ്ങളില്‍ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിപ്പിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ചിക്കന്‍ സ്റ്റാളുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ബാങ്കുകള്‍ കുറഞ്ഞ ജീവനക്കാരെ ഉപയോഗപ്പെടുത്തി രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിപ്പിക്കാം. പൊന്നാനി നഗരസഭയിലെ 35 ഒഴികെയുള്ള വാര്‍ഡുകളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണം ഒഴിവാക്കി. 35-ാം വാര്‍ഡിലുള്ള നിയന്ത്രണങ്ങള്‍ തുടരും.

കൊണ്ടോട്ടി ഉള്‍പ്പടെയുള്ള കോവിഡ് വ്യാപിച്ച പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണോയെന്ന് തുടര്‍ ദിവസങ്ങളിലെ പരിശോധനാ ഫലങ്ങളും രോഗവ്യാപന തോതും വിലയിരുത്തിയ ശേഷം മാത്രമേ നടപ്പാക്കുവെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടാവുകയും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്താല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. സാമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ ജില്ലയില്‍ ഇതുവരെ പ്രകടമായിട്ടില്ലെന്നും കലക്ടര്‍ വിശദീകരിച്ചു.

പൊന്നാനി, കൊണ്ടോട്ടി, നിലമ്പൂര്‍ നഗരസഭകളും, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 3, 12, 13, 18, 19 വാര്‍ഡുകള്‍, മമ്പാട് ഗ്രാമപഞ്ചായത്തിലെ 2, 3, 11, 12, 13 വാര്‍ഡുകള്‍, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ 3, 7, 8, 9, 10, 11, 12, 13, 15 വാര്‍ഡുകള്‍ തുടങ്ങിയ പ്രദേശങ്ങളാണ് ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത്.

പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊണ്ടോട്ടി നഗരസഭയില്‍ 500 ലധികം ആന്റിജെന്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കൊണ്ടോട്ടിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. നിലമ്പൂര്‍ നഗരസഭയില്‍ 800 ലധികം ആന്റിജെന്‍ ടെസ്റ്റുകള്‍ നടത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ സജീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. 248 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജമായിട്ടുള്ളത്. ഇവിടെ 6480 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.

Malappuram
English summary
Restrictions eased for Eid in Malappuram District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X