മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

39 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി നാലുപേര്‍ പിടിയില്‍: അറസ്റ്റിലായവര്‍ സ്ഥിരം കാരിയര്‍മാരെന്ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: 39 ലക്ഷം രൂപയുടെ കുഴല്‍പണവുമായി നാലുപേര്‍ പിടിയില്‍, പിടിയിലായ മൂന്നുപേര്‍ സ്ഥിരം കാരിയര്‍മാരെന്ന് പോലീസ്. കുഴല്‍പണ കാരിയര്‍ ഒരു ജോലിയായി കാണുന്ന സംഘങ്ങളും ഇന്ന് സജീവമാണെന്ന് പോലീസ് പറയുന്നു. അനധികൃതമായി കടത്തിക്കൊണ്ടു വന്ന 38.10 500 രൂപയാണ് വേങ്ങര പോലീസ് പിടികൂടിയത്.

<strong>അണികൾ കൂട്ടത്തോടെ അറസ്റ്റിലായിട്ടും അനങ്ങാതെ ബിജെപി നേതൃത്വം; പ്രതിഷേധം കനക്കുന്നു</strong>അണികൾ കൂട്ടത്തോടെ അറസ്റ്റിലായിട്ടും അനങ്ങാതെ ബിജെപി നേതൃത്വം; പ്രതിഷേധം കനക്കുന്നു

നാലു പേരില്‍ നിന്നാണ് പണം കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പൂളാപ്പീസ് പമ്പിനു സമീപം വെച്ച് മൂന്നു ബൈക്കുകളിലായി വന്നവരില്‍ നിന്ന് 3710 500 രൂപ പിടികൂടുകയായിരുന്നു .ഊരകം കൂറ്റാളൂര്‍ സ്വദേശികളായ പള്ള്യാളി മുഹമ്മദ് നവാസ് (23), പൊതാപ്പറമ്പത്ത് അബ്ദുല്‍ ജലീല്‍ (31) ഇല്ലിക്കല്‍ നിസാര്‍ (32) എന്നിവരില്‍ നിന്നാണ് പണം കണ്ടെടുത്തത്.പിന്നീട് വേങ്ങര സിനിമാ ഹാള്‍ പരിസരത്തു നിന്നും വാഹന പരിശോധനയിലാണ് വണ്ടൂര്‍ സ്വദേശി കറുത്തേടത്ത് നൗഷാദ് (32)ല്‍ നിന്നും ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന ഒരു ലക്ഷം രൂപ കണ്ടെടുത്തത്.

blackmoney-154

പ്രതികള്‍ കാര്യര്‍ മാ രണെന്നു സംശയിക്കുന്നതായി എസ് ഐ സംഗീത് പുനത്തില്‍ പറഞ്ഞു. ആദ്യത്തെ മൂന്നു പേര്‍ ഇതിനു മുമ്പും ഇത്തരം സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നന്നും അദ്ദേഹം പറഞ്ഞു.പ്രതികളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.എസ് ഐ ക്കു പുറമേ അഡീഷണല്‍ എസ് ഐ മാരായ സലീഷ്, വിജയന്‍, എ എസ് ഐ മാരായ ഉണ്ണികൃഷ്ണന്‍, വിഷ്ണു മണി, സി പി ഒ മാരായ സുബൈര്‍, സുധീഷ്, ഷിനീഷ്, മജീദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Malappuram
English summary
revealation on black money hunt from malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X