മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച: മോഷ്ടാക്കള്‍ ഭണ്ഡാരങ്ങളും ഓഫീസും കുത്തിതുറന്നു!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് ക്ഷേത്രങ്ങള്‍ കുത്തിതുറന്ന് മോഷണം. രണ്ട് ക്ഷേത്രങ്ങളുടെ ഭണ്ഡാരങ്ങളും ഓഫീസും കുത്തിതുറന്ന് തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളയാണ് കവര്‍ന്നത്. കടക്കാട്ടുപ്പാറ ചൊവ്വയില്‍ ശിവക്ഷേത്രത്തിലും കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത വില്ലുന്നിയാല്‍ പരദേവതാ ക്ഷേത്രത്തിലുമാണ് ഒരേ രാത്രി കവര്‍ച്ച നടന്നത്. ചൊവ്വയില്‍ ശിവക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങളും കുത്തിതുറന്നു. ഓഫീസ് കുത്തിതുറന്ന് തിരുവാഭരണങ്ങളും കവര്‍ന്നു. താലി, ശൂലം, ചന്ദ്രകല, വെള്ളി രൂപങ്ങള്‍ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ഈ വകയില്‍ ഒന്നേകാല്‍ ലക്ഷത്തിന്റെ നഷ്ടമുണ്ട്.

templerobberry-

സ്റ്റേഷന്‍ മാര്‍ച്ച് ഡിഐജി ഓഫീസ് മാര്‍ച്ചാക്കി; പി രാജുവിനെതിരെ സംസ്ഥാന നേതൃത്വത്തിന്‍റെ വിമര്‍ശനംസ്റ്റേഷന്‍ മാര്‍ച്ച് ഡിഐജി ഓഫീസ് മാര്‍ച്ചാക്കി; പി രാജുവിനെതിരെ സംസ്ഥാന നേതൃത്വത്തിന്‍റെ വിമര്‍ശനം

നാല് ഭണ്ഡാരങ്ങളില്‍ നിന്നായി എട്ടായിരത്തോളം രൂപയും, മേശയില്‍ സൂക്ഷിച്ചിരുന്ന മുവായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഭണ്ഡാരം സമീപത്തെ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വില്ലുന്നിയാല്‍ പരദേവതാ ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറന്നിട്ടുണ്ട്. ഒരു ഭ ണ്ഡാരം ക്ഷേത്രത്തിന്റെ പിന്‍വശത്ത് കണ്ടെത്തി. പോലീസ് നായ സംഭവസ്ഥലത്ത് പരിശോധന നടത്തി. തേഞ്ഞിപ്പലം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.ബാലചന്ദ്രന്റെ നേതൃത്വത്തില്‍ സംഭവസ്ഥലങ്ങളില്‍ പരിശോധന നടത്തി. സൂചന ലഭിച്ചതായും അന്വേഷണം ഊര്‍ജിതമാക്കിയതായും തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.

Malappuram
English summary
Robbery in two temples in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X