മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല കയറിയ കനകദുര്‍ഗയ്ക്കു ഭീഷണിക്കത്ത്; ലോക്‌സഭാ ഇലക്ഷനു മുമ്പു കൈകാര്യം ചെയ്യും... പോലീസ് അന്വേഷണം തുടങ്ങി, വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശബരിമല കയറിയ സംഭവത്തില്‍ വിവാദത്തിലായ കനകദുര്‍ഗയ്ക്കു ഭീഷണിക്കത്ത് ലഭിച്ചു. സംഭവത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കനകദുര്‍ഗ താമസിക്കുന്ന പെരിന്തല്‍മണ്ണ വണ്‍ സ്റ്റോപ്പ് ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് കത്ത് ലഭിച്ചത്. ഇരുമുടികെട്ടില്ലാതെ രാത്രിയുടെ മറവില്‍ പോലീസ് പിന്തുണയോടെ ശബരിമല കയറിയ കനകദുര്‍ഗയെ ലോക്‌സഭാ ഇലക്ഷനു മുമ്പു വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുമെന്നാണ് കത്തില്‍ പറയുന്നത്.

<strong>വനിത ടെക്കി കിഡ്നാപ്പിൻ കേസിൽ അറസ്റ്റിൽ; തട്ടികൊണ്ട് പോയത് ശല്ല്യം സഹിക്കാനാകാതെ, സംഭവം ഇങ്ങനെ...</strong>വനിത ടെക്കി കിഡ്നാപ്പിൻ കേസിൽ അറസ്റ്റിൽ; തട്ടികൊണ്ട് പോയത് ശല്ല്യം സഹിക്കാനാകാതെ, സംഭവം ഇങ്ങനെ...

ശബരിമല ദര്‍ശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ കയറാന്‍ പറ്റാതെ വന്നതോടെ പോലീസ് കനക ദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കനത്ത പോലീസ് കാവലില്‍ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന കനകദുര്‍ഗ കഴിഞ്ഞ ദിവസം മുതല്‍ അങ്ങാടിപ്പുറത്തെ സപ്ലൈകോ താലൂക്ക് ഡിപ്പോയില്‍ ജോലിക്ക് പോയി തുടങ്ങിയിട്ടുണ്ട്. നേരത്തെ ആനമങ്ങാട് മാവേലി സ്റ്റോറിലാണ് അസിസ്റ്റന്റ് സെയില്‍സ് വുമണ്‍ ആയി ജോലി ചെയ്തിരുന്നത്.

Kanaka durga

എന്നാല്‍ പ്രതിഷേധ സാധ്യതയെത്തുടര്‍ന്നു ഇവരെ അങ്ങാടിപ്പുറത്തേക്കു മാറ്റുകയായിരുന്നു. അതേസമയം ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിക്കണമെന്നും കുട്ടികളോടൊപ്പം കഴിയാന്‍ സാഹചര്യം വേണമെന്നും ആവശ്യപ്പെട്ടു കനകദുര്‍ഗ നല്‍കിയ ഹരജി പുലാമന്തോള്‍ ഗ്രാമന്യായാലയം നാലിനു പരിഗണിക്കൂം. ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ തനിക്ക് വീട്ടില്‍ പ്രവേശിച്ച് ഭര്‍ത്താവും കുട്ടികളുമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന കനകദുര്‍ഗ്ഗയുടെ ആവശ്യത്തില്‍ അനേ്വഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറാണ് പെരിന്തമണ്ണ ഡി വൈ എസ് പി ക്ക് നിര്‍ദ്ദേശം നല്‍കിയത്. കനകദുര്‍ഗ്ഗ നല്‍കിയ പരാതിയിലാണ് നടപടി. ഫെബ്രുവരി 14 ന് കേസ് പരിഗണിക്കും.ജനുവരി 15 ന് വീട്ടിലെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മ മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി തിരികെയെത്തിയപ്പോള്‍ വീട് പൂട്ടി കിടക്കുന്ന നിലയിലാണ് കണ്ടതെന്നും പരാതിയില്‍ പറയുന്നു. താന്‍ വീട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ ഭര്‍ത്താവ് വീട് പൂട്ടി രണ്ട് മക്കളുമായി കടന്നതായി പരാതിയില്‍ പറയുന്നു. പെരിന്തല്‍മണ്ണ പോലീസ് ഭര്‍ത്താവിനെ കണ്ടെത്തിയെങ്കിലും വീട് തുറന്നുതരാന്‍ സന്നദ്ധനായില്ല. താന്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലാണ് താമസിക്കുന്നത്. സുപ്രീംകോടതി ഉത്തരവിലൂടെ പോലീസ് സംരക്ഷണം ലഭിച്ച തനിക്ക് വീട്ടില്‍ കയറാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം.

Malappuram
English summary
Sabarimala issue; Threat against to Kanakadurga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X