കനകദുര്‍ഗയുടെ ശബരിമല കയറ്റത്തില്‍ പ്രതിഷേധിച്ച് അങ്ങാടിപ്പുറത്ത് ശബരിമല കര്‍മസമിതിയുടെ പ്രകടനം, പോലീസുമായി സംഘര്‍ഷം
മലപ്പുറം: കനകദുര്‍ഗയുടെ ശബരിമല കയറ്റത്തില്‍ പ്രതിഷേധിച്ച് സ്വദേശിമായ അങ്ങാടിപ്പുറത്ത് ശബരിമല കര്‍മസമിതി പ്രതിഷേധ പ്രകടനം നടത്തി. അങ്ങാടിപ്പുറം ടൗണില്‍ ദേശീയപാത ഉപരോധിച്ചു നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞു. തുടര്‍ന്നു പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷവും നടന്നു. ശേഷം പോലീസ് ലാത്തി വീശാന്‍ ഒരുങ്ങിയതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
വിമാന ഇന്ധനവിലയില്‍ ഇടിവ്, പെട്രോളിനേക്കാളും ഡീസലിനേക്കാളും കുറവ്
ഇന്ന് പുലര്‍ച്ചെയോടെ കനകദുര്‍ഗ മലകയറി വിവരം അറിഞ്ഞതോടെതന്നെഅങ്ങാടിപ്പുറത്തെ ഇവരുടെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ മലകയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട് താഴെ ഇറങ്ങിയ സമയത്തും ശബിരമല കര്‍മസമിതി, ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇവരുടെ ഭര്‍ത്താവിന്റെ വീടായ അങ്ങാടിപ്പുറത്തേ വീട്ടിലേക്കും ഇവരുടെ സ്വന്തംവീടായ അരീക്കോട്ടേക്കും പ്രതിഷേധ പ്രകടനങ്ങളും ഉപരോധവും നടത്തിയിരുന്നു.

തിരുമന്ധാംകുന്ന് ക്ഷേത്രത്തിന്റെ വടക്കെ നടയിലാണ് ഇവരും കുടുംബവും താമസിക്കുന്നത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയറാണ് ഉണ്ണിക്കൃഷ്ണന്‍. ഇദ്ദേഹം തികഞ്ഞ വിശ്വാസിയാണെങ്കിലും കനക ദുര്‍ഗ്ഗ ഭക്തയല്ലെന്നും നാട്ടുകാര്‍ പറയുന്നു. നേരത്തെ ശബരിമലകയറി ശേഷം കാണാതായ അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയെ കണ്ടെത്തണമെന്ന് ബന്ധുക്കള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടതിന് പിന്നാലെ താന്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണെന്നും സുരക്ഷാ ഭീഷണിയുള്ളതിനാലാണ് തത്കാലം അവിടെ തങ്ങുന്നതെന്നും കാണിച്ച് കനകദുര്‍ഗ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് പ്ലാനിംഗിലൂടെ ഇവര്‍ ശബരിമല കയറിയത്.
കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് ബന്ധുക്കള്‍ ശനിയാഴ്ച്ച മലപ്പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയത്. കനകദുര്‍ഗയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ഒപ്പം മലചവിട്ടാനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കനകദുര്‍ഗ ലൈവിലെത്തിയത്. 24ന് രാവിലെയാണ് കനകദുര്‍ഗയും ബിന്ദുവും മലകയറാന്‍ ശ്രമിച്ചത്. 21ന് വൈകിട്ട് സപ്ലൈകോ ജീവനക്കാരിയായ കനകദുര്‍ണ്മ തിരുവനന്തപുരത്ത് മീറ്റിംഗുണ്ടെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.
മലയിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുര്‍ണ്മയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ് കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്കു പോവാന്‍ അനുമതി നല്‍കിയില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. സഹോദരിയെ പോലീസ് കാവലില്‍ അരീക്കോട്ടെ വീട്ടിലെത്തിക്കാമെന്നും ഉറപ്പുനല്‍കിയെങ്കിലും പിന്നീട് ഇവര്‍ നാട്ടിലെത്തിയിട്ടില്ല.












Click it and Unblock the Notifications