മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളന വേദിയിലെ ഗാനമേളക്കെതിരെ സമസ്ത

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളന വേദിയിലെ രാത്രികളിലെ ഗാനമേളക്കെതിരെ സമസ്ത രംഗത്ത്. കഴിഞ്ഞ ദിവസം മുതല്‍ മലപ്പുറം കോട്ടപ്പടിയിലെ പുതിയ മുസ്ലിംലീഗ് ഓഫീസ് പരിസരത്തു ആരംഭിച്ച ജില്ലാ സമ്മേളന പരിപാടികളോടനുബന്ധിച്ചാണ് രാത്രി സമയങ്ങളില്‍ ഗാനമേള നടക്കുന്നത്. എന്നാല്‍ ചടങ്ങില്‍പങ്കെടുത്ത പ്രസംഗിച്ച എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ ഇതിനെതിരെ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. പാര്‍ട്ടിക്ക് ഇസ്ലാമിക ബോധം വേണമെന്നാണ് ചടങ്ങില്‍വെച്ച് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രസംഗിച്ചത്.


ഗാനമേളയില്‍ ഇസ്ലിമിക ബോധംകൈവരിക്കാതിരുന്നാല്‍ നാളെ പാര്‍ട്ടി ിമര്‍ശനം നേരിടേണ്ടിവരും, മുസ്ലിംലീഗിന് ആവശ്യം ഇസ്ലാമിക് കള്‍ച്ചറാണ്, ആ കള്‍ച്ചര്‍ മുറുകെ പിടിക്കണം, ബാഫഖി തങ്ങള്‍ സ്വീകരിച്ച പാരമ്പര്യത്തിലൂടെയാണ് മൂന്നോട്ടുപോകേണ്ടത്, അതിനപ്പുറത്തേക്ക് പോകരുത്, ഞാന്‍ ഇക്കാര്യം പറയുന്നതുകൊണ്ട് വിഷമം തോന്നരുതെന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടാണ് സമ്മേളന വേദിയില്‍വെച്ച് അബ്ദുസമദ് പൂക്കോട്ടൂര്‍ ഇത്തരത്തില്‍ പ്രസംഗിച്ചത്.

abdussamadpookkottur

മുസ്ലിംലീഗ് ഒരിക്കലും ഇസ്ലാമിക ചിന്തയില്‍നിന്നും പിറകോട്ടുപോകുന്ന അവസ്ഥയുണ്ടാകരുത്, മുസ്ലിംലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്, എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയെയുംപോലെയല്ല, ലീഗിന്റെ വ്യക്തിത്വവും, അവസ്ഥിത്വവും ഇസ്ലാമികമായ അടിത്തറയിലാണ്, ഇതിനാല്‍ ഗാനമേള വിഷയത്തില്‍ മോശമായ പ്രചരണം നടത്താന്‍ നമ്മള്‍ വഴിവെച്ചുകൊടുക്കരുത്, ഇസ്ലാമിക അതിര്‍വരമ്പ് പാലിക്കാന്‍ ആരും ബാധ്യസ്ഥരാണ്, ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സമൂഹത്തില്‍നിന്നും എതിര്‍പ്പ് നേരിടേണ്ടിവരുമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമ്മേളനത്തില്‍ കൂറെ ചര്‍ച്ച നടത്തി പിരിഞ്ഞത് കൊണ്ടുമാത്രം കാര്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.


ആദര്‍ശ കാര്യങ്ങള്‍ പാരമ്പര്യ രീതി പിന്തുടരുകയും, അതിനെതിരെ വന്ന മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, തബ്ലീ ലീഗ് തുടങ്ങിയ വിവിധ നവീന സംഘടനകള്‍ക്കെതിരെ ആശയ പ്രതിരോധം തീര്‍ക്കുകയുമാണ് സമസ്ത ചെയ്തുവരുന്ന രീതി, അതോടൊപ്പം ശരീഅത്ത് സംരക്ഷണം അടക്കമുള്ള പൊതു വിഷയങ്ങളില്‍ എല്ലാ സമുദായ സംഘടനകളുടെയും യോജിച്ച മുന്നേറ്റം നടത്തുന്നതുമാണ് സമസ്തയുടെ നയം.

Malappuram
English summary
samastha against muslim legue on ganamela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X