മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുഞ്ഞാലിക്കുട്ടിയെ പ്രകീര്‍ത്തിച്ച് സമസ്ത: കുറഞ്ഞകാലയളവിനുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിപൊരുതിയെന്ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കുഞ്ഞാലിക്കുട്ടിയുടെ പ്രകീര്‍ത്തിച്ച് സമസ്ത, കുറഞ്ഞ കാലയളവിനുള്ളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിപൊരുതിയ നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിപൊരുതുന്ന കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ വരും തെരഞ്ഞെടുപ്പില്‍ വോട്ട്‌കൊടുത്ത് വിജയിപ്പിക്കാനും ആഹ്വാനം. കഴിഞ്ഞ ദിവസം മലപ്പുറം ചെമ്മാട്‌വെച്ചു നടന്ന എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടി ഇരിക്കുന്ന വേദിയില്‍വെച്ച് ജിഫ്രി തങ്ങള്‍ ഇത്തരത്തില്‍ പ്രസംഗിച്ചത്. സമസ്തകേരളാ ജമീഅത്തുല്‍ ഉലമ മറ്റുള്ളവര്‍ക്ക് പരിഹസിക്കാനുള്ള സംഘടനയല്ലെന്നും, സമസ്ത ചിലരുടെ വാലാട്ടികളാണെന്ന് പറയുന്ന ചിലര്‍ വാലാട്ടുന്നവരുടെ സ്വഭാവമാണ് പറയുന്നതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

<strong>അയോധ്യ ഇളക്കാന്‍ മോദി സര്‍ക്കാര്‍; ഭൂമി രാമജന്മഭൂമി ന്യാസിന് കൈമാറണം; കേന്ദ്രം കോടതിയില്‍</strong>അയോധ്യ ഇളക്കാന്‍ മോദി സര്‍ക്കാര്‍; ഭൂമി രാമജന്മഭൂമി ന്യാസിന് കൈമാറണം; കേന്ദ്രം കോടതിയില്‍

സമസ്ത ആരോടും വാലാട്ടാന്‍പോകാറില്ല, വാലാട്ടുന്ന സ്വഭാവവും സമസ്തക്കില്ല, വിശുദ്ധദീനിന്റെ നിലനില്‍പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമസ്ത. ഇതിനാവശ്യമാകുന്ന ചില കൂട്ടുകെട്ടുകളെല്ലാം ചിലപ്പോള്‍ ഉണ്ടാകും. ചിലപ്പോള്‍ പാര്‍ലിമെന്റില്‍ നമുക്കുവേണ്ടി ശബ്ദിക്കാന്‍ കോണ്‍ഗ്രസിന്റെ എം.പിമാരുമായി ബന്ധപ്പെടേണ്ടിവരും, അവര്‍ നമുക്കുവേണ്ടി ശബ്ദിക്കും, അതുപോലെ മുസ്ലിംലീഗിന്റെ എം.പിമാര്‍, കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ നമുക്കുവേണ്ടി പലകാര്യങ്ങളിലും പാര്‍ലിമെന്റില്‍ ശബ്ദിച്ചു. പാര്‍ലിമെന്റില്‍ മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പലരും പറഞ്ഞു നടക്കുന്നത്, ചിലപ്പോള്‍ പാര്‍ലിമെന്റില്‍ പോകാന്‍ പറ്റാത്ത ചില അവസരങ്ങളും മനുഷ്യനുണ്ടാകും, അതൊന്നും വലിയ ഇഷ്യു അക്കേണ്ട വിഷയമല്ല,

samastha-15

നിങ്ങളുടെ മുന്‍ഗാമികളെപോലെ നിങ്ങള്‍ ശബ്ദിക്കണമെന്ന് ലീഗ് നേതാക്കളോട് മുമ്പ് താന്‍ കോഴിക്കോട്‌വെച്ചു പ്രസംഗിച്ചത് ഇവര്‍ക്ക് ഊര്‍ജം നല്‍കാന്‍വേണ്ടിയാണ്, അവര്‍ അതുപോലെ ശബ്ദിക്കാത്തത് കൊണ്ടല്ല, ഇവര്‍ക്ക് നമ്മള്‍ ഊര്‍ജം കൊടുക്കേണ്ടവരാണ്, ഇവര്‍ നമുക്കുവേണ്ടി ശബ്ദിക്കേണ്ടവരാണ്, അപ്പോള്‍ ഇവര്‍ക്ക് എപ്പോഴും നമ്മള്‍ ഊര്‍ജം കൊടുത്തുകൊണ്ടിരിക്കണം, ഇതാണ് അന്ന് ഞാന്‍ പറഞ്ഞത്, ഇവര്‍നമുക്കുവേണ്ടി ശബ്ദിക്കാത്തവരാണ് എന്നല്ല അതിര്‍നര്‍ഥമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മഹാന്മാരായ നിങ്ങളുടെ മൂന്‍ഗാമികള്‍ ശബ്ദിച്ചതുപോലെ നിങ്ങളും ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതണമെന്നാണ് അതിനര്‍ഥം, കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഇത്തരത്തില്‍ പൊരുതിയിട്ടുണ്ട്, പലസംഭവാനങ്ങളും കുറഞ്ഞകാലയളവനുള്ളില്‍ ഇവര്‍ നമുക്ക് നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടിയെ ചൂണ്ടിക്കാട്ടി ജിഫ്രി തങ്ങള്‍ പറഞ്ഞു.

പാര്‍ലിമെന്റില്‍ മുസ്ലിംങ്ങളും, ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതേണ്ടവരാണിവര്‍, അതിനാല്‍ നമുക്കുവേണ്ടി പൊരുതുന്നവരെ നമ്മള്‍ വിജയിപ്പിക്കേണ്ടിവരും, അവരെ എത്തിക്കേണ്ടിടത്ത് നമ്മള്‍ എത്തിക്കണം, കാരണം നമ്മുടെ ശബ്ദം ഇവരില്‍കൂടിയാണ് നമ്മള്‍ എത്തിക്കേണ്ടിയിടത്തെല്ലാം എത്തിക്കേണ്ടത്, സമസ്തക്കു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ കഴിയാഞ്ഞിട്ടല്ല, സമസ്തയുടെ ലക്ഷ്യം അതല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി മുന്നോട്ടുപോകലല്ല സമസ്തയുടെ ലക്ഷ്യം, അതിന്റെതായ ആളുകള്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുക, അവര്‍ ആ രീതിയില്‍ പ്രവര്‍ത്തിക്കുക, അവരോട് നമുക്ക് പറയാനുള്ളത് നമുക്കുവേണ്ടി ശബ്ദിക്കേണ്ട ഇടങ്ങളില്‍ ശബ്ദിക്കണം എന്നാണ്, അതിനാല്‍ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ഇപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്, ഇതിനാല്‍ ലോകസഭാ തെരഞ്ഞെടുപ്പാണു വരുന്നത്, വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്, വോട്ടുകള്‍ രേഖപ്പെടുത്തുമ്പോള്‍ വളരെ ശ്രദ്ധിച്ച് ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നത് ആരാണോ അവരെ വിജയിപ്പിക്കാന്‍ വേണ്ടി നമ്മള്‍ ശ്രദ്ധിക്കണം, തെരഞ്ഞെടുപ്പിലൂടെ സമസ്തയുടെ ശക്തി വരും തെരഞ്ഞെടുപ്പിലൂടെ നമ്മള്‍ കാണിച്ചു നല്‍കണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Malappuram
English summary
samastha praised pk kunjalikkutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X