• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തല്‍; എനിക്ക് വധഭീഷണിയുണ്ട്... എന്തെങ്കിലും സംഭവിച്ചാല്‍ പിടിക്കേണ്ടത് അവരെ...

Google Oneindia Malayalam News

മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആനക്കയത്ത് ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടാകുമെന്നാണ് ഭീഷണി. എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കെതിരെ എഴുതുന്നവരെ പിടിച്ചാല്‍ മതിയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. വഖഫ് വിഷയത്തില്‍ മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി പള്ളികളിലെ പ്രതിഷേധത്തിന് തീരുമാനിച്ചിരുന്നെങ്കിലും ജിഫ്രി തങ്ങള്‍ വേണ്ടെന്ന് പറഞ്ഞതോടെ സമസ്ത പിന്‍മാറുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ജിഫ്രി തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ വലിയ പ്രതിഷേധം ഒരു വിഭാഗം നടത്തിയിരുന്നു.

ഒരു പ്രസ്ഥാനവുമായി മുന്നോട്ട് പോകുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോള്‍ വരുന്നു. സിഎമ്മിന്റെ അനുഭവം ഉണ്ടാകുമെന്ന് പല വിവരമില്ലാത്തവരും വിളിച്ചുപറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും ഉണ്ടായാല്‍ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി. മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെയാകും. അല്ലാഹു നല്ല നിലക്ക് ഈമാനോടെ മരിക്കാന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ- എന്നായിരുന്നു ജിഫ്രി തങ്ങളുടെ വാക്കുകള്‍.

യുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നുയുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നു

കാസര്‍ക്കോട്ടെ ചെമ്പരിക്ക ഖാസിയായ സിഎം അബ്ദുല്ല മുസ്ല്യാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ കടലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംശയം പ്രകടിപ്പിച്ച് കുടുംബവും ഖാസിയുമായി അടുപ്പമുള്ളവരും രംഗത്തുവന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന് സമസ്തയും ആവശ്യപ്പെട്ടിരുന്നു. ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ചിലര്‍ ജിഫ്രി തങ്ങളെ ഭീഷണിപ്പെടുത്തിയതത്രെ.

നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെനടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെ

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു. പ്രതിഷേധം ശക്തമാക്കാന്‍ അവര്‍ തീരുമാനിച്ചു. മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് യോഗം ചേര്‍ന്ന് പള്ളികളില്‍ വെള്ളിയാഴ്ച പ്രതിഷേധിക്കാനും ബോധവല്‍ക്കരണം നടത്താനും തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ ബന്ധപ്പെടുകയായിരുന്നു. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും അറിയിച്ചു. ഇതോടെയാണ് സമസ്ത വെള്ളിയാഴ്ച പള്ളികളിലെ സമരത്തില്‍ നിന്ന് പിന്മാറിയത്. ജിഫ്രി തങ്ങള്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു.

മറ്റു പ്രതിഷേധ പരിപാടികളുമായി മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് പോകുകയും ചെയ്തു. ജിഫ്രി തങ്ങളുടെ നിലപാട് മാറ്റമാണ് സമരത്തിന്റെ തീവ്രത കുറച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സമസ്ത പ്രതിനിധികളും മുഖ്യമന്ത്രിയും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി. തിടുക്കത്തില്‍ നിയമം നടപ്പാക്കില്ലെന്നും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ പിന്നീട് തുടര്‍ ചര്‍ച്ചകള്‍ നടക്കാത്തത് മുസ്ലിം സംഘടനകള്‍ക്കിടയില്‍ വിഷയം വീണ്ടും പുകയാന്‍ കാരണമായിട്ടുണ്ട്.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  Malappuram
  English summary
  Samastha President Jifri Muthukoya Thangal Says He Gets Death Threat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X