മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖാവരണ വിഷയത്തില്‍ എംഇഎസിന് താക്കീതെന്ന് സമസ്ത, പ്രക്ഷോപ പഖ്യാപന സംഗമത്തില്‍ ആയിരങ്ങള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്‌ലിം വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയില്‍ സര്‍ക്കുലറിറക്കുകയും നിയമാനുസൃതം പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥിനിയെ മുഖാവരണത്തില്‍ പേരില്‍ പുറത്താക്കുകയും ചെയ്ത എംഇഎസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇ കെ സമസ്തക്ക് കീഴില്‍ എസ് വൈഎസ് അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ച പ്രക്ഷോഭ പഖ്യാപനം സംഗമം താക്കീതായിമാറി. ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ വിദ്യ അഭ്യാസിക്കാനുള്ള സ്വാതന്ത്ര്യത്തിന്‍ മേല്‍ കൈകടത്തിയ എംഇഎസിനെതിരെ നടന്ന പരിപാടിയില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകരായ ആയിരങ്ങള്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

'തൃത്താലത്തുർക്കി',പീ‍ഡന പ്രതിക്കൊപ്പം വിടി ബല്‍റാം, ഫോട്ടോകള്‍ പുറത്തുവിട്ട് മന്ത്രി ,കുറിപ്പ്'തൃത്താലത്തുർക്കി',പീ‍ഡന പ്രതിക്കൊപ്പം വിടി ബല്‍റാം, ഫോട്ടോകള്‍ പുറത്തുവിട്ട് മന്ത്രി ,കുറിപ്പ്

സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ മുസ്‌ലിം വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്ന നടപടി എംഇഎസ് പിന്‍വലിക്കണമെന്ന് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയില്‍ സര്‍ക്കുലറക്കിയതിലൂടെ എംഇഎസ്. പൗരവാകാശ ലംഘനവും ശരീഅത്തിനെ അപഹസിക്കുകയുമാണ് ചെയ്തതെന്നും തങ്ങള്‍ പറഞ്ഞു. ചെറുവാളൂര്‍ ഹൈദ്രൂസ് മുസ് ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായി.

samasta-15571

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് കെ.കെ.എസ്് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, കാടാമ്പുഴ മൂസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി അബ്ദുല്ല മൗലവി, സി.എച്ച് ത്വയ്യിബ് ഫൈസി, ഷാഹുല്‍ ഹമീദ് മേല്‍മുറി, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്്, സി.കെ ഹിദായത്തുല്ലാഹ്, പി.കെ ലത്തീഫ് ഫൈസി, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ഹംസ ഹൈതമി, എന്‍.ടി.സി മജീദ്, സൈദുട്ടി ഹാജി, അബു ഹാജി, ഒ.കെ.എം മൗലവി, സംബന്ധിച്ചു. ശമീര്‍ ഫൈസി ഒടമല സ്വാഗതവും ശമീര്‍ ഫൈസി പുത്തനങ്ങാടി നന്ദിയും പറഞ്ഞു.

Malappuram
English summary
Samastha warns MES on Niqab issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X