മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തുവ്വൂരില്‍ ജനിമാരുടെ മല്‍സരം; വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി സ്ഥാനാര്‍ഥികളുടെ പേരുകള്‍

Google Oneindia Malayalam News

മലപ്പുറം: തുവ്വൂര്‍ പഞ്ചായത്തില്‍ രസകരമായ മല്‍സരം. നാലാം വാര്‍ഡില്‍ മൂന്ന് പ്രബല കക്ഷികളുടെയും സ്ഥാനാര്‍ഥികളുടെ പേരുകള്‍ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കും. യുഡിഎഫ്, ബിജെപി, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പേരിലെ ജനി ആണ് രസകരം. യുഡിഎഫിനും ബിജെപിക്കും വേണ്ടി മല്‍സരിക്കുന്നവരുടെ പേരുകള്‍ രജനി എന്നാണ്. എല്‍ഡിഎഫിനാകട്ടെ, സരോജിനിയും. ഓരോ സ്ഥാനാര്‍ഥികളും ഒന്നിന് പിറകെ ഒന്നായി എത്തുന്നതോടെ വോട്ടര്‍മാര്‍ തലയില്‍ കൈവെക്കും.

V

നാലാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി നീലിയൂട്ടില്‍ രജനിയും ബിജെപിക്ക് സി രജനിയും മല്‍സരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാവുങ്ങല്‍ സരോജനിയാണ്. നീലിയൂട്ടില്‍ രജനിയും സരോജനിയും ആശാവര്‍ക്കര്‍മാരാണ്. ബിജെപി സ്ഥാനാര്‍ഥി സി രജനിയാകട്ടെ പുന്നക്കാട് പ്രസാദ് ആയുര്‍വേദിക്‌സിലെ ജീവനക്കാരിയും. നീലിയൂട്ടില്‍ രജിനിക്ക് കൈപ്പത്തിയും സി രജനിക്ക് താമരയും സരോജനിക്ക് കത്രികയുമാണ് ചിഹ്നം. മൂന്ന് പേരും പ്രചാരണത്തില്‍ സജീവമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് മൂന്നു പേരും പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വാര്‍ഡില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് സി രജനി പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ വലിയ ദുരന്തം ഇതാണ്... തുറന്നടിച്ച് പിടി തോമസ് എംഎല്‍എനടി ആക്രമിക്കപ്പെട്ട കേസിലെ വലിയ ദുരന്തം ഇതാണ്... തുറന്നടിച്ച് പിടി തോമസ് എംഎല്‍എ

മലപ്പുറം ജില്ലയില്‍ സമാനമായ ഒട്ടേറെ വാര്‍ഡുകളുണ്ട്. സ്ഥാനാര്‍ഥികളുടെ പേരുകള്‍ വോട്ടര്‍മാരെ കുഴക്കുന്ന വാര്‍ഡുകള്‍. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കരുണിയന്‍ ഹസീനയാണ്. ഇവിടെ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേരും കരുണിയന്‍ ഹസീന എന്നാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥിയും ഹസീന തന്നെ. വോട്ടര്‍മാര്‍രുടെ അശ്രദ്ധയില്‍ വീഴുന്ന വോട്ടുകള്‍ കൈവശപ്പെടുത്താന്‍ ജില്ലയില്‍ ഒട്ടറെ വാര്‍ഡുകളില്‍ ഇത്തരം സമാനതകളുള്ള സ്ഥാനാര്‍ഥികളുണ്ട്.

യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്

Malappuram
English summary
Same Name Candidates Contest in Thuvvur Panchayath in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X