പൂക്കോട്ടുംപാടത്തെ 'ബ്ലാക്ക്മാന്' കള്ളനല്ല, പെരുങ്കള്ളനാണ്... മാഫിയകളും സാമൂഹിക വിരുദ്ധരും
നിലമ്പൂര്‍: പൂക്കോട്ടുംപാടം, കരുളായി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന 'ബ്ലാക്ക് മാന്‍' പിന്നില്‍ ചില സംഘങ്ങളെന്ന് സംശയം. മണല്‍ കടത്ത് മാഫിയകളെയും സാമൂഹിക വിരുദ്ധരെയുമാണ് സംശയിക്കപ്പെടുന്നത്. പലയിടത്തും അജ്ഞാതനെ കണ്ടുവെന്ന് സംശയം പറയുന്നവരുണ്ട്. അജ്ഞാനെ പിടിക്കാന്‍ യുവാക്കള്‍ സംഘടിക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് ഇത്തരം സംഘടിക്കല്‍ അനുവദിക്കാനാകില്ലെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ഇതിനെല്ലാം മറവില്‍ മണല്‍ കടത്ത് മേഖലയില്‍ സജീവമാണ്. കരുളായി കരിമ്പുഴയില്‍ നിന്ന് കടത്തിയ മണല്‍ പോലീസ് പിടികൂടിയിരുന്നു. കരുളായി മലക്കം കടവില്‍ ശേഖരിച്ചുവച്ച രണ്ട് ലോഡ് മണല്‍ പോലീസ് കഴിഞ്ഞദിവസം കണ്ടെടുത്തു. പോലീസ് സ്റ്റേഷന് പരിസരത്തേക്ക് മാറ്റിരിക്കുകയാണ് ഈ മണല്‍. ബ്ലാക്ക് മാന്‍ കഥകള്‍ പ്രചരിക്കുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ശല്യവും വ്യാപകമായി എന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം കൂറ്റമ്പാറയില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഘത്തെ പോലീസ് അറസറ്റ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ പരാതിയില്‍ മൂന്ന് പേരെയാണ് പിടികൂടിയത്. കൂറ്റമ്പാറയിലെ ഒരു വീട്ടില്‍ അജ്ഞാതനെ കണ്ടിരുന്നു. ഒളിഞ്ഞുനോട്ടക്കാരനാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും അടുത്തിടെ രാത്രിയില്‍ ഇറങ്ങുന്ന അജ്ഞാന്റെ കഥകള്‍ പതിവായിരുന്നു. കോഴിക്കോട് രണ്ടു യുവാക്കളെ വ്യത്യസ്ത സമയങ്ങളില്‍ പോലീസ് പിടികൂടിയതോടെയാണ് ബ്ലാക്ക്മാന് കഥകള്‍ താല്‍ക്കാലികമായി അവസാനിച്ചത്.
അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്
വൈറ്റ് ഹൗസിനെ പിടിച്ചുലച്ച് കൊറോണ; ടാസ്ക് ഫോഴ്സിലെ മൂന്ന് പ്രമുഖര്‍ക്ക് രോഗം? ട്രംപിന് ആശങ്ക
ഇറാനില്‍ ഞെട്ടിപ്പിക്കുന്ന വിവരം; കൊറോണ വീണ്ടും വ്യാപിച്ചു, രോഗം ഭേദമായ പ്രവിശ്യകളില്‍...