Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫുഡ്ബോൾ പ്രേമികളെ... സന്തോഷ് ട്രോഫിക്ക് വേദിയാകാൻ പയ്യനാട് സ്റ്റേഡിയം ഒരുങ്ങുന്നു...

ഫുഡ്ബോൾ പ്രേമികളെ... സന്തോഷ് ട്രോഫിക്ക് വേദിയാകാൻ പയ്യനാട് സ്റ്റേഡിയം ഒരുങ്ങുന്നു...

മലപ്പുറം: ഫുട്ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റായ സന്തോഷ് ട്രോഫി ഈ കൊച്ചു കേരളത്തിൽ എത്തുകയാണ്. മത്സരങ്ങൾ നടക്കുന്ന മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ ഭാഗമായുളള ഒരുക്കങ്ങൾ തുടങ്ങി.

football

കോവിഡിന്റെ പിടിയിൽ നമ്മൾ അമർന്നപ്പോൾ കളികളും സന്തോഷവും നമുക്ക് നഷ്ടമായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒന്നര വർഷത്തിലേറെ കാലം മയങ്ങി കിടന്ന പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫിക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയാണ്. ഫെബ്രുവരി രണ്ടാം വാരത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചിരുന്നു. ഇതോടെ രണ്ടര മാസം കൊണ്ട് പണി പൂർത്തിയാക്കണം എന്ന വെല്ലുവിളിയാണ് ജില്ലാ സ്പോർട്സ് കൗൺസിലിന് മുന്നിൽ ഇപ്പോൾ ഉളളത്.

ഒരുക്കങ്ങളുടെ ഭാഗമായി മൈതാനത്തിലെ പുല്ലും കളയും വെട്ടി ഒതുക്കി വൃത്തിയാക്കി ദേശീയ നിലവാരത്തിൽ ഉള്ള ടർഫ് ഒരുക്കുന്നു. അടുത്ത മാസം മുതൽ മറ്റ് മത്സരങ്ങൾക്ക് മൈതാനം വിട്ടു കൊടുക്കില്ല എന്നാണ് വിവരം. പകരം പൂർണമായും ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ടർഫിലെ ഒരുക്കങ്ങൾ ഇങ്ങനെ ;-

∙ ഫ്ലഡ്‌ലൈറ്റ് വെളിച്ചം കൂട്ടാൻ വേണ്ടി 64 ലൈറ്റുകൾ കൂടി സ്ഥാപിക്കുന്നു.

∙ വി ഐ പി ഗാലറി: വിശിഷ്ടാതിഥികൾക്ക് പ്രത്യേക ഗാലറി ഒരുക്കുന്നു.

∙ കളിക്കാർക്ക് വേണ്ടി ഉളള വഴി: രാജ്യാന്തര മത്സരങ്ങൾക്ക് സമാനമായി രീതിയിൽ കളിക്കാർക്ക് ഡ്രസിങ് മുറിയിൽ നിന്ന് നേരിട്ട് മൈതാനത്തിൽ എത്താൻ പ്രത്യേക വഴി ഒരുക്കുന്നു. നിലവിൽ കാണികൾക്ക് ഇടയിലൂടെ ആണ് കളിക്കാരും ഗ്രൗണ്ടിൽ എത്തുന്നത്.

∙ സ്റ്റേജ്: കളിക്കാർക്ക് വേണ്ടി ഉളള അനുമോദനങ്ങൾക്കും മറ്റും ആയി പ്രത്യേക വേദി ഒരുക്കും.

∙ വൈദ്യുതി: കൂടുതൽ വൈദ്യുതി എത്തിക്കാനായി പ്രത്യേക ട്രാൻസ്ഫോമർ സ്ഥാപിച്ചു.

∙ പാർക്കിങ് സൗകര്യം: കളിയ്ക്കുന്ന സമയം കൂടുതൽ വാഹനങ്ങൾ എത്തിയേക്കാം. ഈ വാഹനങ്ങൾ നിർത്തി ഇടാൻ പ്രതേകം സൗകര്യം ഒരുക്കും.

യാത്രാ സൗകര്യ കുറവാണ് ഇവിടുത്തെ പ്രധാന പ്രശ്നം. സ്റ്റേഡിയത്തിലേക്കുള്ള ഇടുങ്ങിയ വഴികൾ വീതി കൂട്ടാൻ പ്രത്യേക പദ്ധതി വേണം. നിലവിലെ റോഡിലൂടെ കൂടുതൽ ആരാധകർ ഒഴുകിയെത്തുമ്പോൾ ഗതാഗതക്കുരുക്കിന് സാധ്യതയേറെ. രണ്ടര മാസം കൊണ്ട് വീതി കൂട്ടൽ നടക്കില്ലെങ്കിലും നിലവിലെ റോഡിലെ അറ്റകുറ്റപ്പണികളെങ്കിലും തീർക്കണമെന്നാണ് ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതർ പറയുന്നത്.പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചെങ്കിലും ചാർജ് ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ കെഎസ്ഇബിയുടെ ശ്രദ്ധ വേണമെന്നും അധികൃതർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+