പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചു, സതീഷ് ബാബുവിന്റെ പ്രവചനങ്ങള്‍ക്ക് നൂറില്‍ നൂറ്
മലപ്പുറം: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് മജീഷ്യന്‍ സതീഷ് ബാബു രേഖപ്പെടുത്തി പെട്ടിയിലിട്ട് പൂട്ടിയ പ്രവചനങ്ങള്‍ ശനിയാഴ്ച്ച പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിച്ചു. പ്രവചനങ്ങളെല്ലാം കൃത്യമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വേദിയില്‍ നിന്നു തന്നെ സമ്മാനങ്ങളുമായി കാണികള്‍ സതീഷ് ബാബുവിനെ പൊതിഞ്ഞു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി, പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഭൂരിപക്ഷം എന്നതായിരുന്നു സതീഷ് ബാബുവിന്റെ മുഖ്യ പ്രവചനം. ഇതോടൊപ്പം സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് മത്സരം നടന്ന തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയികളെയും ഈ യുവമാന്ത്രികന്‍ പ്രവചിച്ചിരുന്നു.

ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് മഞ്ചേരി പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ഡെപ്യൂട്ടി കളക്ടര്‍ പി മുരളീധന്‍, മഞ്ചേരി പ്രസ് ക്ലബ് സെക്രട്ടറി ബഷീര്‍ കല്ലായി എന്നിവരാണ് പെട്ടി തുറന്നത്. റിട്ടയേഡ് എസ് ഐ കൃഷ്ണന്‍ മഞ്ചേരി, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി ഗോപാലന്‍ പങ്കെടുത്തു. വേണു ഗോപാല്‍, അനില്‍ കെ, ബിന്ദു ഗോപാലന്‍, കൃഷ്ണന്‍ വണ്ടൂര്‍, ഹരികുമാര്‍ ടി, സുനില്‍ ടി എം പങ്കെടുത്തു. തുടര്‍ന്ന് സതീഷ് ബാബുവിന്റെ മാസ് മെന്റലിസം എന്ന നൂതന മാജിക് പ്രകടനവും അരങ്ങേറി.












Click it and Unblock the Notifications