മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എമിറേറ്റ്സും തിരിച്ചു വന്നില്ല; സൗദി എയർലൈൻസും കരിപ്പൂരിൽ നിന്ന് വിട പറയുന്നു

എമിറേറ്റ്സും തിരിച്ചു വന്നില്ല; സൗദി എയർലൈൻസും കരിപ്പൂരിൽ നിന്ന് വിട പറയുന്നു

Google Oneindia Malayalam News

മലപ്പുറം: കരിപ്പൂരിലെ സൗദി എയർലൈൻസ് താൽക്കാലികമായി പൂട്ടുന്നു. വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി നീളുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓഫീസും അനുബന്ധ സൗകര്യങ്ങളും ഒഴിയാൻ ഇന്ത്യയിലെ സൗദി എയർലൈൻസിന്റെ കേന്ദ്രമായ മുംബൈ ഓഫിസീൽ നിന്നുമാണ് നിർദേശം ലഭിച്ചത്.

നടപടി താൽക്കാലികമാണെന്ന് സൗദി എയർലൈൻസ് അറിയിച്ചത്. വലിയ വിമാന സർവീസിന് അനുമതി ലഭിക്കുമ്പോൾ തിരിച്ചെത്തും എന്നും സൗദി എയർലൈൻസ്. തീരുമാനത്തിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിലെ ഓഫീസും അനുബന്ധ സ്ഥലവും എയർപോർട്ട് അതോറിറ്റിക്ക് തിരിച്ച് ഏൽപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.

ഓഫീസ് പ്രവർത്തനത്തിനും വിമാനങ്ങളുടെ പോക്കുവരവിനും മറ്റ് കാര്യങ്ങൾക്കും വേണ്ടി നിലവിൽ സൗദി എയർലൈൻസ് വാടക നൽകുന്ന സ്ഥലങ്ങൾ ഉണ്ട്. ഇവ ഈ മാസം 31 - ന് ഒഴിയാനാണ് സൗദി എയർലൈൻസ് തീരുമാനം. ജനുവരി ഒന്നിന് എയർപോർട്ട് അതോറിറ്റിക്ക് തന്നെ തിരിച്ചേൽപ്പിക്കും എന്നാണ് വിവരം.

1

ടെർമിനലിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് മാത്രമല്ല ഇവർ ഒഴിയുന്നത്. ഗ്രൗണ്ട് ഹാൻഡ്‌ലിങ് - സപ്പോർട്ട് ജോലികൾക്കായി സൗദി എയർലൈൻസ് സാധനങ്ങൾ സൂക്ഷിക്കാനായി സ്ഥലവും ഉണ്ടായിരുന്നു. ഇത്തരത്തിൽ കൈവശം വച്ചിരുന്ന സ്ഥലവും ഒഴിയുകയാണ് എന്നാണ് വിവരം.. അതേസമയം, കരിപ്പൂരിൽ നിയോഗിച്ചിരുന്ന ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്ക് വിന്യസിക്കുമെന്നാണ് വിലയിരുത്തൽ.

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഇന്ത്യ-സൗദി സർവീസുകൾ എയര്‍ ബബ്ള്‍ പ്രകാരം ജനുവരി 1 - ന് തുടങ്ങുംപ്രവാസികൾക്ക് സന്തോഷ വാർത്ത; ഇന്ത്യ-സൗദി സർവീസുകൾ എയര്‍ ബബ്ള്‍ പ്രകാരം ജനുവരി 1 - ന് തുടങ്ങും

2

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന‍ സർവീസ് ആരംഭിച്ചത് മുതൽ സൗദി എയർലൈൻസ് കരിപ്പൂരിൽ ഉണ്ട്. നല്ല രീതിയിൽ തന്നെ ഹജ് യാത്രാ സർവീസും യാത്രക്കാർക്ക് നൽകിയിരുന്നു. എന്നാൽ, കോഴിക്കോട് സിറ്റിയിലെ കൊമേഴ്സ്യൽ ഓഫീസ് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് ഈ തീതുമാനം. ഇതോടെ, യാത്രക്കാർക്കുളള യാത്രാ ടിക്കറ്റ് ബുക്കിങ് ഉൾ‌പ്പെടെ ഉള്ള എല്ലാ സൗകര്യവും ഇവിടെ ലഭ്യമാക്കും.

2

എന്നാൽ, 2015 - ലെ റൺവേ ബലപ്പെടുത്തൽ ജോലി നടന്നപ്പോൾ കൊച്ചിയിലേക്ക് ഇവർ മാറിയിരുന്നു. തുടർന്ന് 3 വർഷത്തിന് ശേഷം നവീകരണം പൂർത്തിയായപ്പോൾ ഇവർ ആദ്യം തിരിച്ചെത്തിയത് സൗദി എയർലൈൻസ് ആണ്. 2015 - ലെ റൺവേ ബലപ്പെടുത്തൽ ജോലി നടന്നപ്പോൾ കൊച്ചിയിലേക്ക് മാറിയ എമിറേറ്റ്സ് വിമാനക്കമ്പനി പിന്നീട് തിരിച്ച് വന്നിരുന്നില്ല. ഇവർ ഉപയോഗിച്ചിരുന്ന ഓഫീസ് സൗകര്യവും മറ്റു ആണ് സൗദി എയർ ലൈൻസിന് നൽകിയിരുന്നത്.

'ദംഗൽ' നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നു'ദംഗൽ' നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നു

2

ഓഫീസ് ഉപയോഗിക്കുന്നതിനുളള വാടക വിമാനത്താവളത്തിന് ഇവർ നൽകിയുന്നു. അതേസമയം, വിമാനങ്ങളുടെ പോക്ക് വരവുകൾക്കായി ഏർപ്പെടുത്തിയ വസ്തുക്കൾ കൊച്ചിയിലേക്ക് മാറ്റിയേക്കും. എന്നാൽ, 2020 ഓഗസ്റ്റ് ഏഴിന് വിമാനാപകടം ഉണ്ടായതിനെ തുടർന്നാണ് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ വിലക്ക് വന്നത്. അന്ന് മുതൽ സൗദി എയർലൈൻസ് സർവീസ് നടത്തുന്നില്ല. എങ്കിലും ഓഫീസും അനുബന്ധ സൗകര്യങ്ങളും സൗദി എയർലൈൻസ് നിലനിർത്തിയിരുന്നു.

2

അതേസമയം, ഇന്ത്യയ്‍ക്കും സൗദിയ്ക്കുമിടയിൽ എയര്‍ ബബ്‍ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ നിലവില്‍ വരുന്നു. ജനുവരി ഒന്നു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് തീരുമാനം. എയർ ബബിൾ പ്രകാരമുളള സര്‍വീസുകള്‍ വരുന്നതോടെ നിലവിൽ ഉളള യാത്രാ ദുരിതം അവസാനിക്കും എന്നാണ് വിലയിരുത്തൽ. പുതിയ നിർദ്ദേശം സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നിര്‍ദേശം നല്‍കി കഴിഞ്ഞു. എയര്‍ ബബ്ള്‍ കരാര്‍ സംബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഡിസംബര്‍ എട്ടിനായിരുന്നു ചര്‍ച്ച നടത്തിയിരുന്നത്. ഇതനുസരിച്ച് പരിഷ്‍കരിച്ച എയര്‍ ബബ്‍ള്‍ നിബന്ധനകള്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിക്ക് സമര്‍പ്പിച്ചു.

Recommended Video

cmsvideo
Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam

Malappuram
English summary
Saudi Airlines Temporarily suspended in Karipur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X