മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ സേവ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍

Google Oneindia Malayalam News

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പട്ടികക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സേവ്‌ കോണ്‍ഗ്രസ്‌ ഫോറം രംഗത്ത്‌. കെ പി സിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ്‌ നിലമ്പൂര്‍ നഗരസഭയിലേക്കുള്ള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി നിര്‍ണ്ണയമെന്നാണ്‌ സേവ്‌ കോണ്‍ഗ്രസ്‌ ഫോറത്തിന്റെ ആരോപണം. നിലമ്പൂരിലെ ഒരു നേതാവിന്റെ വീടും ഒരു അര്‍ബന്‍ ബാങ്കും കേന്ദ്രീകരിച്ചാണ്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി നിര്‍ണ്ണയം നടക്കുന്നതെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ ജില്ലാ കചാഞ്ചിയായിരുന്ന പരുന്തന്‍ നൗഷാദ്‌ ആരോപിച്ചു. യഥാര്‍ഥ കോണ്‍ഗ്രസുകാര്‍ക്ക്‌ സീറ്റുകള്‍ ലഭിക്കുന്നില്ല. മൂന്നും നാലും തവണ മത്സരിക്കുന്നവരാകട്ടെ പാര്‍ട്ടി സ്ഥാനങ്ങളോ പദവികളോ ഒഴിയാന്‍ തയാറാവുന്നുമില്ല. നിലമ്പൂരിലെ പല നേതാക്കളും കെ പി സിസി നിര്‍ദേശങ്ങള്‍ പാലിക്കാതെ അധികാരങ്ങള്‍ എല്ലാം കയ്യടക്കിവെച്ചിരിക്കുകയാണെന്നും നൗഷാദ്‌ പറഞ്ഞു.
പത്ത്‌ വര്‍ഷമായിട്ടു പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട്‌ നില്‍ക്കുന്നവര്‍ക്കു വരെ സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസിനെ കുടുംബ വാഴ്‌ച്ചയില്‍ സംരക്ഷിക്കാന്‍ തുടര്‍ന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്നും നൗഷാദ്‌ പറഞ്ഞു. ഒരാള്‍ ഒരു പദവി മാത്രമേ വഹിക്കാവൂ എന്ന്‌ കെപിസിസി നിര്‍ദേശമുണ്ട്‌. എന്നാല്‍ ആര്യാടന്‍ ഷൗക്കത്ത്‌, കെ ഗോപിനാഥ്‌,പാലോളി മുഹമ്മദ്‌ തുടങ്ങിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ രണ്ടും മൂന്നും പദവികളാണ്‌ ഒരുമിച്ചു വഹിക്കുന്നതെന്നും നൗഷാദ്‌ പറഞ്ഞു.

congress

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: മലപ്പുറം; നിലമ്പൂര്‍ നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക; വിമർശനവുമായി സേവ് കോൺഗ്രസ് ഫോറം

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനേറ്റ തിരിച്ചടി നഗര സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്നും സേവ്‌ കോണ്‍ഗ്രസ്‌ ഫോറം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വാഡ്‌ തലത്തില്‍ കണ്‍വെന്‍ഷനുകള്‍ നടത്തുമെന്നും സേവ്‌ കോണ്‍ഗ്രസ്‌ നേതൃത്വം അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌ സേവ്‌ ഫോറം പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്‌.

Malappuram
English summary
Save congress workers forum condemned the congress new candidate list for Nilambur municipality election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X