സ്‌കൂള്‍ ബസ് ഇടിച്ച് യാത്രക്കാരന്‍ മരിച്ചു, സംഭവം കൊണ്ടോട്ടിയില്‍
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ സ്‌കൂള് ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാര്‍ മരിച്ചു. കൊണ്ടോട്ടി നീറോടിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.
വേങ്ങര കണ്ണമംഗലം മേപ്പാട്ടുപാറ പുള്ളാട്ട് മുസ്തഫ(51) ആണ് മരിച്ചത്. രാവിലെ ഒന്‍പതരയ്ക്കാണ് അപകടം നടന്നത്.

സ്‌കൂള്‍ കുട്ടികളെ കയറ്റുന്നതിന് പോകുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് യാത്രക്കാരനെ ഇടിച്ചത്. പിന്നീട് അടുത്തുള്ള മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്.
രണ്ട് വാഹനങ്ങളില്‍ കൂടി ബസ് ഇടിച്ചിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications