Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേലേമ്പ്രയില്‍ ചെള്ള് പനി ബാധിച്ചു മരണം: ചെള്ളുപനി പരത്തുന്ന ചിഗര്‍ മൈറ്റിന്റെ സാന്നിധ്യമെന്ന്!

മലപ്പുറം: മലപ്പുറം ചേലേമ്പ്രയില്‍ ചെള്ള് പനി ബാധിച്ച ഒരാള്‍ മരിച്ചതിനെ തുടര്‍ന്നു മേഖലയില്‍ നടത്തിയ ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ മേഖലയില്‍ ചെള്ളുപനി പരത്തുന്ന ചിഗര്‍ മൈറ്റിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ചേലേമ്പ്രയിലെ പനയത്ത് പുറായ പി ഉഷ (58)യാണ് കഴിഞ്ഞ ദിവസം ചെള്ള് പനി ബാധിച്ചു മരിച്ചത്. കഴിഞ്ഞ മേയ് 10 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു.

ഏപ്രില്‍ 14 മുതല്‍ പനിമൂലം തേഞ്ഞിപ്പലം പിഎച്ച്സിയിലും, ചെട്ടിപ്പടി ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ നടത്തിയെങ്കിലും, കുറവില്ലാത്തതിനാലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ ദിവസമാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. അതേ സമയം സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ 12 വാര്‍ഡില്‍ പനയത്ത് പുറായിയില്‍ സ്‌ക്രബ് ടൈഫസ് (ചെള്ളു പനി ) മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും രംഗത്തുവന്നത്.

ushafeverdeath-


പഞ്ചായത്ത് പ്രസിഡണ്ട് സി രാജേഷ്, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ശിവദാസന്‍ , വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അസീസ് പാറയില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനീഷ് വി ആര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് പി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് ഇന്‍സെക്ട് കലക്ടര്‍ കെ അനിരുദ്ധന്റെ നേതൃത്വത്തില്‍ ഏഴംഗസംഘം പ്രദേശത്ത് നടത്തിയ നിരീക്ഷണത്തില്‍ ചെള്ളുപനി പരത്തുന്ന ചിഗര്‍ മൈറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തി.

അരുണ പിടി, വിനോദ് ടി എന്നീ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ഫീവര്‍ സര്‍വ്വേയും ശക്തിപ്പെടുത്തി. വീടും പരിസരവും വൃത്തിയാക്കുക, എലി നശീകരണ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുക, പനിയുള്ളവര്‍ വൈദ്യസഹായം തേടുക. പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ കഴിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മെഡിക്കല്‍ ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു. മരിച്ച ഉഷയുടെ ഭര്‍ത്താവ്: പരേതനായ ഉണ്ണികൃഷ്ണന്‍. മക്കള്‍: ഉമേഷ്, അശ്വതി. മരുമകന്‍: ഷിനോജ് (വള്ളിക്കുന്ന്).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+